Above Pot

അദാനി ഓഹരി വില പെരുപ്പിച്ച് കാണിച്ചു, കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്

ന്യൂഡെൽഹി : അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്. വിപണി മൂല്യത്തില്‍ 46,000 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്ച്ചി ന്റെ റിപ്പോര്ട്ടി നെ തുടര്ന്നാ ണ് ഇടിവ്.
വര്ഷിങ്ങളായി കമ്പനി ഓഹരിവില പെരുപ്പിച്ച് കാണിക്കുന്നു എന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്ച്ചി ന്റെ റിപ്പോര്ട്ടി നെ തുടര്ന്നാ ണ് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികള്ക്ക് നഷ്ടം നേരിട്ടത്. 12000 കോടി ഡോളറാണ് അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനിയുടെ ആസ്തിമൂല്യം.;

First Paragraph  728-90

കഴിഞ്ഞ മൂന്ന് വര്ഷത്തിനിടെ മൂല്യത്തില്‍ 10,000 കോടി ഡോളറിന്റെ വര്ധനയാണ് രേഖപ്പെടുത്തിയത്. ഇത് കമ്പനികളുടെ ഓഹരി വില പെരുപ്പിച്ച് കാണിച്ച് നേടിയതാണ് എന്നാണ് ആരോപണം. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഏഴ് പ്രമുഖ കമ്പനികളുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റമാണ് ആസ്തി മൂല്യം ഉയരാന്‍ കാരണം. കമ്പനികളുടെ ഓഹരി വിലയില്‍ ശരാശരി 819 ശതമാനത്തിന്റെ വര്ധനനയാണ് ഉണ്ടായതെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു. 

Second Paragraph (saravana bhavan

എന്നാല്‍ ആരോപണം വസ്തുതാവിരുദ്ധമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. വസ്തുതകള്‍ പരിശോധിക്കാതെയും തങ്ങളുമായി ബന്ധപ്പെടാതെയും അടിസ്ഥാനരഹിതമായ ആരോപണമാണ് ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി