Header 1 vadesheri (working)

ആക്ടസ് ഗുരുവായൂരിൻ്റെ വാർഷിക സമ്മേളനം 10 ന്

Above Post Pazhidam (working)

ഗുരുവായൂർ: ആക്ടസ് ഗുരുവായൂരിൻ്റെ 17-ാം വാർഷിക സമ്മേളനം 10 ന് ഉച്ചതിരിഞ്ഞ് 3.30 ന് നഗരസഭ ലൈബ്രറി ഹാളിൽ വിവിധപരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങ് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. തൃശൂർ കോർപ്പറേഷൻ മേയർ എം. കെ. വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തും.

First Paragraph Rugmini Regency (working)

ഗുരുവായൂർ അസി: പോലീസ് കമ്മീഷണർ സി.സുന്ദരൻ പുരസ്കാര വിതരണം നിർവ്വഹിക്കും. കുട്ടികൃഷ്ണൻ സ്മാരക കെട്ടിടത്തിലേക്ക് മാറ്റിയ ഓഫിസിൻ്റെ ഉദ്ഘാടനം 3 മണിക്ക് നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് നിർവ്വഹിക്കും. വാർത്ത സമ്മേളനത്തിൽ ആക്ടസ് ഗുരുവായൂർ ഭാരവാഹികളായ മാർട്ടിൻ ലൂയിസ്, പ്രസാദ് പട്ടണത്ത്, മോഹൻ ബാബു, കെ.പി.എ റഷീദ്, സി.ഡി. ജോൺസൺ, സാബിർ. പി.കെ. തുടങ്ങിയവർ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)