Post Header (woking) vadesheri

എ സി പി പ്രേമാനന്ദ കൃഷ്ണന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ.

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂർ എ.സി.പി സി. പ്രേമാനന്ദകൃഷ്ണന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. കേരളത്തില്‍ നിന്നുള്ള പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മൂന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്കുമാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ഇത്തവണ ലഭിച്ചിട്ടുള്ളത്.

Ambiswami restaurant

ഒറ്റപ്പാലം കരിമ്പുഴ കോട്ടപ്പുറം സ്വദേശിയായ പ്രേമാനന്ദകൃഷ്ണന്‍ തന്റെ പൊലീസ് ജീവിതം ആരംഭിച്ചത് ഗുരുവായൂരില്‍ നിന്നാണ്. 2004ല്‍ പ്രൊബേഷന്‍ എസ്.ഐ ആയി ഗുരുവായൂര്‍ സ്റ്റേഷനില്‍ എത്തിയ ഇദ്ദേഹം ജൂനിയര്‍ എസ്.ഐ, പ്രിന്‍സിപ്പല്‍ എസ്.ഐ, ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികകളില്‍ ഗുരുവായൂര്‍ സ്റ്റേഷനില്‍ സേവനം ചെയ്തു.

Second Paragraph  Rugmini (working)

കഴിഞ്ഞ വര്‍ഷം മുതല്‍ ഗുരുവായൂര്‍ എ.സി.പിയാണ്. ടെമ്പിള്‍ സ്റ്റേഷനിലും ഗുരുവായൂര്‍ സ്റ്റേഷനിലും ഇന്‍സ്‌പെക്ടറായി സേവനം ചെയ്യാനുള്ള നിയോഗവും ലഭിച്ചു. പൊലീസ് സേനയിലെത്തും മുമ്പേ അധ്യാപകനായിരുന്നു. പാരലല്‍ കോളജിലും കോഓപ്പറേറ്റീവ് കോളജിലും എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് മുഖേന സ്‌കൂള്‍ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്.