Header 1

വീട്ടമ്മക്കും മക്കൾക്കും നേരെ ആസിഡ് ആക്രമണം , രണ്ടാം ഭർത്താവ് അറസ്റ്റിൽ

കൊച്ചി : പിറവത്തിനടുത്ത് പാമ്പാക്കുടയില്‍ വീട്ടമ്മയും രണ്ട് മക്കളും ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തില്‍ വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍. മൂട്ടമലയില്‍ എം.ടി. റെനി(38) ആണ് അറസ്റ്റിലായത്. ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ മാറിത്താമസിച്ച സ്മിതയും മക്കളും വിട്ടുപോകുമോ എന്ന ഭീതിമൂലമാണ് ആക്രമണം നടത്തിയതെന്നു പ്രതി പൊലീസിനോടു പറഞ്ഞു.

Above Pot

കഴിഞ്ഞ ദിവസമാണു നെയ്ത്തുശാലപ്പടിയില്‍ ഒറ്റമുറിയില്‍ കഴിയുന്ന സ്മിതയ്ക്കും മക്കള്‍ക്കും നേരെ ആക്രമണമുണ്ടായത്. ആസിഡ് ആക്രമണത്തില്‍ കുഞ്ഞുങ്ങളില്‍ ഒരാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. സ്മിതയ്ക്കു മറ്റു ബന്ധങ്ങളുണ്ടെന്ന് ആരോപിച്ചു വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു.

സ്മിതയുടെ ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് റെനിയെ വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹത്തിലെ കുട്ടികളെ ഇയാള്‍ ഉപദ്രവിക്കുന്നതു പതിവായിരുന്നു. കുട്ടികളെ ഉപദ്രവിച്ചതിന് പൊലീസ് അറസ്റ്റു ചെയ്തിരുന്ന ഇയാള്‍ ജയില്‍വാസം കഴിഞ്ഞ് ഇറങ്ങിയിട്ട് അധികം ദിവസമായിട്ടില്ല.