Above Pot

എ.​സി. മൊ​യ്തീ​നെ ഇ.​ഡി അ​റ​സ്റ്റ് ചെ​യ്തേ​ക്കും

തൃ​ശൂ​ർ: എ.​സി. മൊ​യ്തീ​നെ ഇ.​ഡി അ​റ​സ്റ്റ് ചെ​യ്തേ​ക്കും. ക​രു​വ​ന്നൂ​ർ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ടു​ത്ത ത​വ​ണ ചോ​ദ്യം​ചെ​യ്യ​ലി​ന് വി​ളി​പ്പി​ക്കു​മ്പോ​ൾ അ​റ​സ്റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഇ.​ഡി​യു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ നേ​ര​ത്തേ ത​യാ​റാ​ക്കി​യ ചോ​ദ്യാ​വ​ലി​ക​ൾ പ​രി​ഷ്ക​രി​ച്ച് പു​തി​യ​ത് ത​യാ​റാ​ക്കു​ക​യാ​ണ് ഇ.​ഡി. 10 വ​ർ​ഷ​ത്തെ ആ​ദാ​യ നി​കു​തി​യു​ടെ​യും ബാ​ങ്ക് ഇ​ട​പാ​ടു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ നേ​ര​ത്തേ മൊ​യ്തീ​നി​ൽ​നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

First Paragraph  728-90

Second Paragraph (saravana bhavan

ഇ​വ​യു​ടെ അ​പൂ​ർ​ണ വി​വ​ര​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ 11ന് ​ഹാ​ജ​രാ​യ​പ്പോ​ൾ ന​ൽ​കി​യ​ത്. 10 മ​ണി​ക്കൂ​ർ ചോ​ദ്യം​ചെ​യ്താ​ണ്​ അ​ന്ന്​ മൊ​യ്തീ​നെ വി​ട്ട​യ​ച്ച​ത്.ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​രി​ലും എ​റ​ണാ​കു​ള​ത്തും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ർ​ണാ​യ​ക രേ​ഖ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മൊ​യ്തീ​ന്റെ ബി​നാ​മി ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്​ തെ​ളി​വു​ക​ൾ ല​ഭി​ച്ചു​വെ​ന്നു​മാ​ണ്​ ഇ.​ഡി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ 10 നി​ക്ഷേ​പ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഈ ​തെ​ളി​വു​ക​ളും രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക.സ​തീ​ഷ്കു​മാ​റി​ന്റെ ഇ​ട​പാ​ടു​ക​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു.

തൃ​ശൂ​രി​ലെ​യും ക​ണ്ണൂ​രി​ലെ​യും ഇ​ട​പാ​ടു​ക​ളും ബാ​ങ്കു​ക​ളി​ലെ നി​ക്ഷേ​പ വി​വ​ര​ങ്ങ​ളും എ​ടു​ത്തു. സ​ഹോ​ദ​രി​യു​ടെ പേ​രി​ലു​ള്ള നി​ക്ഷേ​പ​വും സ​തീ​ഷ്കു​മാ​റി​ന്റെ ബി​നാ​മി​യാ​യാ​ണ് ക​രു​തു​ന്ന​ത്. സ​തീ​ഷ്​​കു​മാ​റി​ന്​ മൊ​യ്തീ​നു​മാ​യി അ​ടു​ത്ത ബ​ന്ധ​വും ഇ​ട​പാ​ടും ഉ​ണ്ടെ​ന്നാ​ണ് ഇ.​ഡി പ​റ​യു​ന്ന​ത്. മൊ​യ്തീ​ൻ ഇ​നി ഹാ​ജ​രാ​കു​മ്പോ​ൾ നി​ർ​ണാ​യ​ക ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് സി.​പി.​എം നേ​തൃ​ത്വ​വും വി​ല​യി​രു​ത്തു​ന്നു. മൊ​യ്തീ​നൊ​പ്പ​മോ പി​ന്നാ​ലെ​യോ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ തൃ​ശൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ എം.​കെ. ക​ണ്ണ​നെ​യും വി​ളി​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം. പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ ​വി​ഷ​യം സ​ജീ​വ ച​ർ​ച്ച​യാ​ണ്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഭി​ഭാ​ഷ​ക സം​ഘ​ത്തെ​യും പാ​ർ​ട്ടി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.”,