Header 1 vadesheri (working)

എസി അനുസ്മരണ സമ്മേളനം വി എം സുധീരൻ ഉൽഘാടനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : അമ്പത് രൂപയിലധികം ചിലവഴിക്കാൻ ജില്ലാ ഡയറക്ടറുടെ അനുമതി വേണമെന്ന നിയമത്തിനു കീഴിൽ ഒറ്റക്ക് ഒരു കക്ഷിയുടേയും പിൻതുണ തേടാതെ മുപ്പത്തിയൊന്ന് വർഷം കോൺഗ്രസ്സിന്റെ ഉരുക്കു കോട്ടയായി വടക്കേകാട് പഞ്ചായത്തിനെ നയിച്ച എസി കുഞ്ഞിമോൻ ഹാജി ഒരു അപൂർവ വ്യക്തിത്വമാണ്.
വിഎം സുധീരൻ പറഞു ,

First Paragraph Rugmini Regency (working)


വടക്കേകാട് എസി സ്നേഹവേദി സംഘടിപ്പിച്ച എസി അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരൻ .
എത്ര നല്ല ഭരണഘടന ഉണ്ടായിട്ടും കാര്യമില്ല കൈകാര്യം ചെയ്യുന്നവർ സ്വജന പക്ഷപാതവും അഴിമതിയും തീണ്ടാത്ത വ്യക്തിത്വങ്ങൾ ആയെങ്കിലേ ഭരണഘനയുടെ ഗുണഫലം സമൂഹത്തിന് ലഭിക്കുകയുള്ളു
ഭരണഘടനാ ശിൽപി ഡോ:അംബേദ്ക്കറിന്റെ വാക്കുകൾ അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി.


സർക്കാർ ഫണ്ടുകൾ ഒരു രൂപ പോലും ചിലവഴിക്കാൻ ഇന്നത്തെ പോലെ അധികാരവും ഇല്ലാത്ത കാലഘട്ടത്തിൽ ആരോഗ്യ,വിദ്യാഭ്യാസ, പൊതു ഗതാഗത റോഡുകൾ, ബാങ്കിംഗ് തുടങ്ങിയ എല്ലാ മേഖലയിലും കേരളത്തിനും ഏഷ്യക്കും മാതൃകയായ ഒരു പഞ്ചായത്തായി വടക്കേകാടിനെ സ്വന്തം പ്രയത്നം കൊണ്ട് മാറ്റിയെടുത്ത എസി എന്നും വടക്കേകാട് പഞ്ചായത്തിൽ ഒരു വേറിട്ട പ്രതിഭ തന്നെയായി പകരം വെക്കാനില്ലാതെ നിലനിൽക്കുമെന്നും തുടർന്നദ്ദേഹം പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)


ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ആദ്ധ്യക്ഷത വഹിച്ചു .
വിടി ബൽറാം (കെ പി സിസി വൈ : പ്രസിഡന്റ്)
ഡോ: സോയാ ജോസഫ് (മഹിളാ കോൺസ് സംസ്ഥാന സിക്രട്ടറി)
വി കെ ഫസലുൽ അലി(ബ്ലോക്ക് പ്രസിഡന്റ്)
എൻഎം നബീൽ ( യുഡിഎഫ് ചെയർമാൻ)
ഒഎം മുഹമ്മദലി (ഐസി എ പ്രസിഡന്റ്) എന്നിവർ സംസാരിച്ചു ,
സാലിമരക്കാർ
സ്വാഗതവും
അഷ്റഫ് പടിപ്പുര നന്ദിയും പറഞ്ഞു.