Header 1 = sarovaram
Above Pot

അഭിഭാഷകർക്ക്  പുതിയ ക്രിമിനൽ നിയമത്തിന്റെ പഠന ക്ലാസ് നടത്തി

ചാവക്കാട് : ചാവക്കാട് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഭിഭാഷകർക്ക് ഒരു ദിവസത്തെ പുതിയ നിയമത്തിന്റെ പഠന ക്ലാസ് നടത്തി .ജസ്റ്റിസ് ആർ നാരായണ പിഷാരടി അവർകൾ ക്ലാസ് എടുത്തു . ജില്ല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അൻയാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു

Astrologer

.ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . ചാവക്കാട് സബ് കോർട്ട് ജഡ്ജ് വി വിനോദ് , മുൻസിഫ് ഡോ അശ്വതി അശോക് ആശംസകൾ അർപ്പിച്ചു . സെക്രട്ടറി അഡ്വ അക്തർ അഹമ്മദ് , ട്രഷറർ അഡ്വ പ്രത്യുഷ് ചൂണ്ടലത്ത് , അഡ്വ സിജു മുട്ടത്ത് , അഡ്വ പി എസ് ബിജു , അഡ്വ നിഷ സി , അഡ്വ കവിത മോഹൻദാസ് , അഡ്വ അനീഷ ശങ്കർ , അഡ്വ ഫ്രെഡി പയസ് , അഡ്വ ജന്യ ചന്ദ്രൻ , മഹിമ രാജേഷ് അഡ്വ സുഭാഷ്കുമാർ എന്നിവർ പ്രസംഗിച്ചു .

Vadasheri Footer