Header 1 vadesheri (working)

മുതിർന്ന മാധ്യമ പ്രവർത്തകൻ എ.വേണുഗോപാലിനെ അനുസ്മരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : മുതിർന്ന മാധ്യമ പ്രവർത്തകൻ എ.വേണുഗോപാലിനെ ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർ അനുസ്മരിച്ചു . ആര്‍ജിതാനുഭവങ്ങളുടെ മഹാ സാഗരം തന്നെയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തന മേഖലയില്‍ വിവര സാങ്കേതികതയും മറ്റ് പരിഷ്‌കാരങ്ങളും വിഭ്രാമകതയോടെ മുന്നേറുമ്പോഴും അനുഭവങ്ങളുടെ മഹാമേരുവില്‍ തന്റെ കൊമ്പൻ മീശയും വെച്ച് നിസ്സംഗതയോടെ ഇരിക്കുന്ന വേണുവേട്ടൻ്റെ രൂപം പരിചയമുള്ളവരുടെ മനസ്സില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മായില്ല.

First Paragraph Rugmini Regency (working)

ഗുരുവായൂരിൻ്റെ വാര്‍ത്തകളിലെ ഉള്‍വാര്‍ത്ത അന്വേഷിക്കുകയും അതിന്റെ കാമ്പിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. . നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമകാര്യ ബോർഡ്‌ ചെയർമാൻ കെ.വി.അബ്ദുൾ ഖാദർ മുഖ്യ അനുസ്മരണ ഭാഷണം നടത്തി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ വിജയൻ ,മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി.കെ പ്രകാശൻ , ടി ടി ശിവദാസ് , കെ പി ഉദയൻ, അഡ്വ നിവേദിത , എൻ പ്രഭാകരൻ നായർ പി ഐ സൈമൺ ,ഡോ .എ.ഹരിനാരായണൻ ,തുടങ്ങിയ ർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)