Post Header (woking) vadesheri

സുഭാഷിന്റെ മരണം , എ.എസ് മനോജിനെ അറസ്റ്റ് ചെയ്യണം , കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ സുഭാഷിന്റെ ആത്മഹത്യക്ക് കാരണക്കാരനായ ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ് മനോജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്
ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിസാം ആലുങ്ങൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ് മുഖ്യപ്രഭാഷണം നടത്തി.

Ambiswami restaurant

കെ.പി.സി.സി മുൻ മെമ്പർ സി.എ ഗോപ പ്രതാപൻ, കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരുവായൂർ,ആർ.രവികുമാർ ,ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ ആന്റോ തോമസ്,ഒ.കെ.ആർ മണികണ്ഠൻ,കെ.വി.ഷാനവാസ് ,ബി.വി.ജോയ് എന്നിവർ സംസാരിച്ചു. എച്ച്.എം .നൗഫൽ ,പി.വി.ബദറുദ്ധീൻ ,അനീഷ് പാലയൂർ,റിഷി ലാസർ,ശിഹാബ്‌ മണത്തല നവീൻ മുണ്ടൻ ,വിശാഖ് കടപ്പുറം ,ജാസിം,എന്നിവർ നേതൃത്വം നൽകി. നിയോജകമണ്ഡലം സെക്രട്ടറി വി.എസ്.നവനീത് സ്വാഗതവും ഒരുമനയൂർ മണ്ഡലം പ്രസിഡണ്ട് അശ്വിൻ ചാക്കോ നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)