Header 1 = sarovaram
Above Pot

നരവംശ ശാസ്ത്രജ്ഞന്‍ എ.അയ്യപ്പന് ഉചിതമായ സ്മാരകം വേണം.

ഗുരുവായൂർ : നരവംശശാസ്ത്രത്തെ വിശ്വപ്രസിദ്ധമാക്കിയ ഒരു മഹത് വ്യക്തിയുടെ അര്‍ദ്ധകായ രൂപം ഒഡീഷയിലെ ഉത്കല്‍ യൂണിവേഴ്സിറ്റിയില്‍ സ്ഥാപിച്ചിട്ട് വര്‍ഷങ്ങളേറെയായി. ഭൂവനേശ്വരിലെ ഉത്കൽ സർവകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം സ്ഥാപക മേധാവിയായിരുന്ന അദ്ദേഹത്തിന്റെ അനുസ്മരണവും അവിടെ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ കേരളീയര്‍ക്ക് എന്നും അഭിമാനമായ ഈ പ്രതിഭയെ നാം സൗകര്യപൂര്‍വ്വം പലപ്പോഴും മറന്നുപോകുന്നു.

കഠിനാദ്ധ്വാനം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും നരവംശ ശാസ്ത്രത്തിന്‍റെ അത്യുന്നതങ്ങളിലേക്ക് ഉയര്‍ന്ന് വിശ്വപൗരനായിത്തീര്‍ന്ന ഒരു മഹാപ്രതിഭ ഡോ.എ. അയ്യപ്പന്‍. അദ്ദേഹം ആരായിരുന്നെന്നറിയാന്‍ അദ്ദേഹം ചുമതല വഹിച്ച എതാനും പദവികള്‍ മാത്രം ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി. പുതിയ തലമുറയ്ക്കെന്നും പാഠമാകേണ്ട ഡോ. അയ്യപ്പന്‍റെ ജീവിതവും പഠനങ്ങളും കാത്തു പരിപാലിക്കുന്നതില്‍ നാം ഇനിയും വിമുഖത കാട്ടരുതെന്ന് ചരിത്രകാരനും അദ്ധ്യാപകനുമായ റാഫി നീലങ്കാവിൽ പറഞ്ഞു.

Astrologer

ഡോ.എ.അയ്യപ്പന്‍ 1905 ഫെബ്രുവരി 5 ന് പാവറട്ടിയിലെ മരുതയൂരില്‍ അയിനിപ്പിളളി എന്ന ഈഴവ കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ പാറന്‍ അമ്മ ആണിക്കുട്ടി. പ്രാഥമിക വിദ്യാഭ്യാസം പാവറട്ടിയിലായിരുന്നു. പാവറട്ടി സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി.പാസായി. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ഇന്‍റര്‍ മീഡിയേറ്റ് ജയിച്ചു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും എം.എ. ബിരുദം നേടി. അതിനുശേഷം ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ഡോക്ട്രേറ്റ് നേടി.

മദ്രാസ് മ്യൂസിയത്തിലെ ക്യൂറേറ്റര്‍,
ഭാരതത്തിന്‍റെ പ്ളാനിംഗ് കമ്മീഷന്‍ മെമ്പര്‍
ഗവേഷണ സഹായി, മദ്രാസ് സര്‍വ്വകലാശാലിലെ നരവംശ ശാസ്ത്ര പ്രൊഫസര്‍, മദ്രാസ് മ്യൂസിയത്തിലെ ക്യൂറേറ്റര്‍( പ്രസ്തുത പദവി വഹിച്ച ആദ്യത്തെ ഭാരതീയന്‍), സൂപ്രണ്ട് ആര്‍ട്ട് ഗ്യാലറി, ആന്ധ്രയിലെ വാള്‍ട്ടയര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍, ഒറീസിലെ ഉല്‍ക്കല്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍, പ്രിന്‍സിപ്പാള്‍, ഒറീസ സര്‍ക്കാരിന്‍റെ ട്രൈബല്‍ റിസര്‍ച്ച് അഡ്വൈസര്‍ തുടങ്ങിയവ അദ്ദേഹം അലങ്കരിച്ച ഏതാനും പദവികളാണ്.
1963ല്‍ കേരള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി. വിരമിച്ച ശേഷം കോഴിക്കോട് സര്‍വ്വകലാശാലയുടെ ട്രൈബല്‍ റിസര്‍ച്ച് ഡയറക്ടറായി. അമേരിക്കയിലെ കോര്‍ണല്‍ യൂണിവേ ഴ്സിറ്റിയുടെ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. ഭാരതത്തിന്‍റെ പ്ളാനിംഗ് കമ്മീഷന്‍ മെമ്പര്‍ ആയിരുന്നു.

Vadasheri Footer