
തീർത്ഥാടകർക്ക് തണ്ണി മത്തൻ വിതരണം

.ഗുരുവായൂർ : സേവാദൾ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചക്ക് .ഗുരുവായൂരിൽ എത്തിയ തീർത്ഥാടകർക്ക് ദാഹശമനിയായി തണ്ണി മത്തൻ വിതരണം ചെയ്തു. ഗുരുവായൂർ പടിഞ്ഞാറെ നട, കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്, കൈരളി ജങ്ക്ഷൻ എന്നിവിടങ്ങളിൽ നടത്തിയ വിതരണം ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം .ശിവൻ പാലിയത്ത് ഉദ്ഘാടനം ചെയ്തു. സേവാദൾ ഗുരുവായൂർ നിയോജക മണ്ഡലം ചെയർമാൻ . സിന്റോ തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ . സി.എസ്.സൂരജ്, . നിഖിൽ ജി.കൃഷ്ണൻ,
ഗുരുവായൂർ മണ്ഡലം യു.ഡി.എഫ്. ചെയർമാൻ . പ്രതീഷ് ഒടാട്ട്,
ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് . റയ്മണ്ട് സി.ജെ., സെക്രട്ടറി നാസർ വഞ്ചിക്കടവ്, ടി വി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.

കോൺഗ്രസ് സേവാദൾ തൃശൂർ ജില്ലാ സെക്രട്ടറിമാരായ . ജമാൽ താമരത്ത് സ്വാഗതവും, . ഷെരീഫ് മേലേപ്പുര നന്ദിയും അർപ്പിച്ചു. കോൺഗ്രസ് സേവാദൾ ഗുരുവായൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ. വിഷ്ണു കെ വി, സെക്രട്ടറി . തോമസ് എൻ എൽ, കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി . ബഷീർ കുന്നിക്കൽ, . സുരേഷ് കുമാർ, . സതീശൻ കുമ്പളത്തറ, . അബ്ദുൽ ഹമീദ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
