
ചെമ്പൈ സംഗീതോത്സവം:അണിയറ പ്രവർത്തകർക്ക് ആദരം

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സഹായിച്ച അണിയറ പ്രവർത്തകർക്ക് ദേവസ്വം ആദരം നൽകി. ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി അംഗങ്ങൾ, പക്കമേളം ഒരുക്കിയ കലാകാരൻമാർ, ആകാശവാണി , ദൂരദർശൻ ,മറ്റു സാങ്കേതിക പ്രവർത്തകർ, മാധ്യമങ്ങൾ ,പ്രസ് ക്ലബ്, പ്രസ് ഫോറം പ്രതിനിധികൾ എന്നിവർ ആദരവ് ഏറ്റുവാങ്ങി.

ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് മുതിർന്ന സംഗീതജ്ഞൻ ഡോ. ടി.വി.ഗോപാലകൃഷ്ണന് ദേവസ്വത്തിൻ്റെ ഉപഹാരമായി നിലവിളക്ക് സമ്മാനിച്ചാണ് ആദരവ് ഉദ്ഘാടനം ചെയ്തത്.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.ശിവദാസൻ,പി.എ അഭിലാഷ്, എം.യു ഷിനിജ അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവർ ചടങ്ങിൽ അണിയറ പ്രവർത്തകരെ ആദരിച്ചു.

ഡപ്യൂട്ടി അഡ്മിനിസ്ട്രറ്റർ കെ.ബിനു, പബ്ളിക്കേഷൻ മാനേജർ കെ.ജി.സുരേഷ് കുമാർ, ദേവസ്വം പി.ആർ.ഒ വിമൽ ജി നാഥ്, മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി
