
ഗുരുവായൂർ ഏകാദശി ,സുനാമി തിര പോലെ ഭക്തർ ഒഴുകിയെത്തി

ഗുരുവായൂർ : വൃശ്ചികമാസത്തെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂര്‍ ഏകാദശിക്ക്വൻ ഭക്തജനപ്രവാഹം. വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്ത ജനലക്ഷങ്ങളാണ് ഏകാദശി ദിനത്തില്‍ ഇഷ്ട ദേവനെ ഒരു നോക്ക് ദർശിക്കാൻ ഭഗവത് സന്നിധിയിലേക്ക് ഒഴുകിയെത്തിയത് . ദേവസ്വം ഭരണാധികാരികളുടെ എല്ലാ കണക്ക് കൂട്ടലായും തെറ്റിച്ചു കൊണ്ടാണ് ഭക്ത സഹസ്രങ്ങൾ സുനാമി തിര പോലെ ഗുരുപവനപുരിയിലേക്ക് ആഞ്ഞ ടിച്ചത്. ദർശനത്തിനു ഉള്ള വരി പൂന്താനം ഓഡിറ്റോറിയത്തിലെ പന്തൽ നിറഞ് ഔട്ടർ റിങ് റോടിലേക്ക് കടന്ന് ബസ് സ്റ്റാൻഡ് വരെ എത്തി .


ഇതിനിടയിൽ രാവിലെ 6.20 ന് പൂന്താനം ഓഡിറ്റോറിയത്തിലെ പന്തലിൽ വൈദ്യുതി വയർ പൊട്ടി വീണ് ചിലർക്ക് ഷോക്ക് അടിച്ചു, പെട്ടെന്ന് തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്ക പ്പെട്ട തോടെ ആർക്കും കാര്യമായ പരിക്കേറ്റില്ല . മുൻ കാലങ്ങളിൽ തിരക്ക് ഉള്ള ദിവസങ്ങളിൽ ദേവസ്വത്തിന്റെ മൾട്ടി ലെവൽ പാർക്കിങ്ങിലേക്കാണ് വഴി തിരിച്ചു വിട്ടി രുന്നത് ഇപ്രാവശ്യം അതിനു മുതിരാതെ നേരെ റോഡിലേക്ക് വിടുകയായിരുന്നു . ഇന്നലെ വൈകീട്ട് മുതൽ തന്നെ ഏകാദശി വൃതക്കാരുടെ അഴുക്ക് ആരംഭിച്ച് രാത്രിയോടെ ജന സമുദ്രമായി .വെള്ളിയാഴ്ച പുലർച്ചെ തുറന്ന തുടങ്ങിയ ക്ഷേത്ര നട ഞായറാഴ്ച രാവിലെ എട്ടു മണിക്ക് അടക്കുന്നത് വരെ ഇടതടവില്ലാതെ ഭക്തർക്ക് ദർശന സൗകര്യം ഉണ്ട് . ഞായറാഴ്ച രാവിലെ വിവാഹം ശീട്ടാക്കിയവർ എട്ട് മണിക്ക് മുൻപ് തന്നെ താലി കെട്ട് നടത്തണം നൂറിൽ താഴെ വിവാഹങ്ങൾ ആണ് ശീട്ടാക്കിയിട്ടുള്ളത് പുലർച്ചെ നേരത്തെ മുതൽ മണ്ഡപങ്ങളിൽ താലി കെട്ട് ആരംഭിക്കും
രാവിലെ 6.30 ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളിപ്പിൽ ദാമോദർദാസ്, വിനായകൻ, ഗോപാലകൃഷ്‌ണൻ എന്നീ കൊമ്പൻമാർ അണി നിരന്നു രാവിലെ കാഴ്‌ച ശീവേലിക്ക് കിഴക്കുട്ട് അനിയൻ മാരാറും സംഘവും നയിച്ച മേളത്തിന്റെ അകമ്പടിയിൽ ശ്രീധരൻ ,വിഷ്‌ണു, രവി കൃഷ്‌ണൻ എന്നീ ആനകളും പങ്കെടുത്തു .വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പ്.നടന്നു

അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്നുള്ള പ്രത്യേക പന്തലിലും ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും രാവിലെ 9 മണിക്ക് പ്രസാദ ഊട്ട് ആരംഭിച്ചു. ഗോതമ്പ് ചോറ്, കാളന്‍, ഗോതമ്പ് പായസം എന്നിവയായിരുന്നു വിഭവങ്ങള്‍..വളരെ സ്വാദിഷ്ടമായാണ് ഇത്തവണ പാചകക്കാർ ഭക്ഷണം തയ്യാറാക്കിയത്. ഭക്തര്‍ നാളെ ദ്വാദശി ദിനത്തില്‍ ദ്വാദശി പണം സമര്‍പ്പിച്ചാണ് മടങ്ങുക. ശനി രാത്രി 12 മുതല്‍ ക്ഷേത്രനട കാലത്ത് അടക്കുന്നതു വരെ ഭക്തര്‍ക്ക് കൂത്തമ്പലത്തില്‍ ദ്വാദശി പണം സമര്‍പ്പിക്കാം. ദ്വാദശി ദിവസം കാലത്ത് എട്ടു മണി വരെ മാത്രമേ ദര്‍ശന സൗകര്യം ഉണ്ടാകൂ. രാവിലെ ഒന്‍പതു മണിയോടെ ക്ഷേത്ര നടയടക്കും. പിന്നീടുള്ള പൂജ, ശീവേലി എന്നിവ വൈകീട്ട് മൂന്നരയ്ക്ക് ക്ഷേത്രനട തുറന്നശേഷമേ നടക്കുകയുള്ളൂ.
അതെ സമയം ക്ഷേത്ര ത്തിന് ചുറ്റും നൂറ് മീറ്ററിൽ സ്ഥലമെടുപ്പ് എത്രയും വേഗം നടന്നില്ലെങ്കിൽ അടുത്ത വർഷം തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് അപകടം ഉണ്ടാകുനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല ക്ഷേത്ര നടയിൽ ഭക്തർ ഏലി കെണിയിൽ പെട്ട പോലെ യായി
