Post Header (woking) vadesheri

ജഡ്ജിയുടെ മകന് ജാമ്യം , മരിച്ചയാളുടെ മക്കൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു

Above Post Pazhidam (working)

കൊച്ചി: എറണാകുളം ചേരാനല്ലൂരില്‍ 56കാരൻ ജയബാലകൃഷ്ണൻ മരിച്ച വാഹനാപകടത്തിന് കാരണക്കാരനായ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ച നടപടിയില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണൻ്റെ മക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ രാത്രി പ്രതിഷേധിച്ചു . പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ ജയബാലകൃഷ്ണന്റെ മകളെ ആശുപത്രിയിലേക്ക് മാറ്റി.

First Paragraph Jitesh panikar (working)

പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കും. എഡിജിപി പി. വിജയനാണ് അന്വേഷിക്കുക. സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിനായി എഡിജിപിയെ ചുമതലപ്പെടുത്തി.ജയബാലകൃഷ്ണൻ്റെ ജീവനെടുത്ത വാഹനാപകടത്തില്‍ കാർ ഓടിച്ചിരുന്ന 17കാരനെതിരെ മനപൂര്‍വമുള്ള നരഹത്യ ചുമത്തിയിരിക്കുകയാണ്. ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് നീക്കം. ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെട്ടതോടെയാണ് പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

നേരത്തെ, 17കാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് വിവാദമായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ പോലും പൊലീസ് ഹാജരാക്കിയിരുന്നില്ല. ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് ജഡ്ജിയുടെ മകനാണ് 17കാരന്‍.ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപം അപകടമുണ്ടായത്. മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണനാണ് മരിച്ചത്. അഡീഷണല്‍ ജില്ലാ ജഡ്ജി റെനോ ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാറാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയിലെത്തിയ കാര്‍ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് 17കാരനെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.

കേസിന്റെ ആദ്യഘട്ടത്തില്‍ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് പൊലീസ് ചുമത്തിയത്. ഐപിസി 305-ാം വകുപ്പ് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാല്‍ പതിനേഴുകാരന് സ്റ്റേഷന്‍ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടായിരുന്നെങ്കിലും അതും ഉണ്ടായില്ല. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിനുശേഷം പിന്നീട് കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് അയക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം. വിവാദമായതോടെയാണ് ഇപ്പോള്‍ മനപൂര്‍വമുള്ള നരഹത്യ ചുമത്തിയത്.

First Paragraph Jitesh panikar (working)

കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് താന്‍ വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി. ഇരുട്ടും മഴയുമുള്ള സമയമായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കണ്ടിരുന്നില്ലെന്നും സ്‌കൂട്ടര്‍ ശ്രദ്ധയില്‍പെട്ടില്ലെന്നും പതിനേഴുകാരന്‍ മൊഴി നല്‍കി. കുട്ടിയുടെ രക്തം പരിശോധിച്ചതില്‍ മദ്യം ഉപയോഗിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം കാറോടിച്ച കുട്ടി അഡീഷനൽ സെഷൻസ് ജഡ്ജിയുടെ മകനായതിനാല്‍ കേസിന്റെ തുടക്കം മുതല്‍ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിച്ചതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കാറിന്റെ ആര്‍സി ഉടമ ജഡ്ജി ആയതുകൊണ്ട് അദ്ദേഹത്തിനെതിരെ കൂടി കേസെടുക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരം നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല.”,