Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിൻറെ ഇലക്ട്രിക് ഓട്ടോ കുളത്തിൽ വീണു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൻറെ ഇലക്ട്രിക് ഓട്ടോ റിക്ഷ കണ്ടാണ ശേരിയില കുളത്തിൽ വീണു . വാഹനത്തിൽ ഉണ്ടായിരുന്ന ദേവസ്വം ജീവനക്കാരായ ജയദേവൻ (51), ഷിജിൽ(38), ബിജീഷ്(42), വിനയരാജ്(27) എന്നിവർ ചെറിയ പരിക്കുകളോടെ കരയ്ക്ക് കയറി . ഓട്ടത്തിനിടെ വാഹനത്തിന്റെ ഹാൻഡിൽ ലോക്ക് ആയതാണ് അപകടത്തിന് കാരണം തൃശൂർ റോഡിൽ കണ്ടാണശേരി സെന്റർ കഴിഞ്ഞുള്ള റോഡരികിലെ വലിയ കുളത്തിലേക്കാണ് ആട്ടോ വീണത്

First Paragraph Jitesh panikar (working)

വെള്ളത്തിൽ മുങ്ങിപോയ വാഹനം ഗുരുവായൂർ അഗ്‌നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ശ്രീ. സജിത്ത് ലാൽ എസ് ഡി യുടെ നേതൃത്വത്തിലെത്തിയ സീനിയർ ഫയർ ആൻ്റ് റെസ്‌ക്യൂ ഓഫീസർ മനേഷ് എം, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ എഡ്‌വേർഡ് കെ. എൽ, മുഹമ്മദ് അൻസാർ,

ഫയർ ആൻ്റ് റെസ്‌ക്യൂ ഓഫീസർ മാരായ നിതിൻ രാജ് , ഷിയാസ്, മുകുന്ദൻ,രാഹുൽ, ശ്രീരാജ് എന്നിവർ ചേർന്ന് സേനയുടെ ഡീപ് റൈസർ ഉപയോഗിച്ച് വാഹനം ഉയർത്തി ജലോപരിതലത്തിൽ നിർത്തി. സേനാംഗങ്ങളായ നിതിൻ രാജ്, മുകുന്ദൻ എന്നിവർ ചേർന്ന് കുളത്തിൽ ഇറങ്ങി അവിടെയെത്തിച്ചേർന്ന ദേവസ്വം ബോർഡിൻ്റെ തന്നെ ക്രെയിൽ ബെൽറ്റിൽ ബന്ധിച്ചു ഉയർത്തി കരയ്ക്കെത്തിച്ചു.