
ഏകാദശി വിളക്ക് വിളംബര നാമജപ ഘോഷയാത്ര നടത്തി

ഗുരുവായൂർ : വെള്ളിയാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ആരംഭിക്കുന്ന ഏകാദശി വിളക്കാഘോഷ ങ്ങളുടെ മുന്നോടിയായി ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഏകാദശി വിളക്ക് വിളംബര നാമജപ ഘോഷയാത്ര നടത്തി. ശ്രീഗുരുവായൂരപ്പൻ്റെ ഛായ ചിത്രം വഹിച്ചുള്ള ഘോഷയാത്രയ്ക്ക് പ്രസിഡൻ്റ് ശിവദാസ് മൂത്തേടത്ത് സെക്രട്ടറി സിവി വിജയൻ ,ട്രഷറർ മാധവൻ പൈക്കാട്ട് എന്നിവർ നേതൃത്വം നൽകി.

ആർ രാജഗോപാലൻ,കെ. പി. ഉണ്ണികൃഷ്ണൻ, എസ് ശശീന്ദ്രൻ പിള്ള ,മണ്ണാരത്ത് ശങ്കരനാരായണൻ, കെ.പി. കരുണാകരൻ, വി ബാലകൃഷ്ണൻ നായർ ,അകമ്പടി ശശിധരൻ, ടി. എ. ശിവദാസൻ ,കെവി രാധാകൃഷ്ണവാര്യർ ,കെ രുഗ്മണി , ടി രാധിക , മുരളി പൈക്കാട്ട്, വി മോഹൻ ദാസ് ,എം കെ അപ്പു എം.പി പരമേശ്വരൻ തുടങ്ങിയവർ അനുഗമിച്ചു. ഘോഷയാത്ര സമാപിച്ച ശേഷം കാര്യാലയ ഗണപതിയ്ക്ക് വിശേഷാൽ പൂജയും കേളിയും പ്രസാദ വിതരണവുമുണ്ടായി
