Post Header (woking) vadesheri

ഒ.കെ.ആർ , പെരുമ്പിലാവിൽ അനുസ്മരണം.

Above Post Pazhidam (working)

ഗുരുവായൂർ :ഒ.കെ.ആർ മേനോനെയും , പെരുമ്പിലാവിൽ ഗോപാലകൃഷ്ണനെയും, ചരമവാർഷികദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. നീണ്ട കാലം നിയോജക മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അദ്ധ്യക്ഷനായി പ്രവർത്തിച്ചിരുന്ന ഒ.കെ.ആർ. മേനോൻ –,കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ . ബ്ലോക്ക് – മണ്ഡലം സാരഥ്യം വഹിച്ച പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ എന്നിവരുടെ സ്മരണകൾ പങ്ക് വെച്ച് ഗുരുവായൂർ കോൺഗ്രസ്സ്മണ്ഡലം കമ്മിറ്റി ഓഫീസിൽ പ്രസിഡണ്ട് സി.എസ്.സൂരജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ രവികുമാർ ഉൽഘാടനം ചെയ്തു.

First Paragraph Jitesh panikar (working)

ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡണ്ട് കെ.പി.എ റഷീദ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി നിർവാഹ സമിതി അംഗം ഒ.കെ.ആർ.മണികണ്ഠൻ, ബ്ലോക്ക് ഭാരവാഹികളായ ബാലൻ വാറണാട്ട്, സി.ജെ.റൈയ്മണ്ട് മാസ്റ്റർ,എസ്.കെ സന്തോഷ് നഗരസഭ കൗൺസിലർമാരായ ബിന്ദു നാരായണൻ, ചന്ദ്ര രാമകൃഷ്ണൻ , യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.കെ.രഞ്ജിത്ത്,

മുതിർന്ന കോൺഗ്രസ്സ് നേതാവ് മോഹൻദാസ് ചേലനാട്ട്, കെ.എസ്.എസ്.പി.എ. ജില്ലാ സെക്രട്ടറി വി.കെ.ജയരാജ്,മണ്ഡലം ഭാരവാഹികളായ ശശി വല്ലാശ്ശേരി, സി. അനിൽ കുമാർ , ബഷീർ കുന്നിക്കൽ ,ശശി പട്ടത്താക്കിൽ, പ്രേംജി മേനോൻ , രാജു കൂടത്തിങ്കൽ, രാമൻ പല്ലത്ത്, രാഗേഷ് നെന്മിനി, എം.എം.പ്രകാശൻ , ബിജുഒടാട്ട്, വിനയൻ ഗുരുവായൂർ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.