
ലിറ്റിൽ ഫ്ളവർ എജ്യുക്കേഷണൽ കോൺക്ലേവ് 9 ന്

ഗുരുവായൂർ: ലിറ്റിൽ ഫ്‌ളവർ കോളേജിൽ ഒക്ടോബർ 9 ന് സംഘടിപ്പിക്കുന്ന എജ്യുക്കേഷണൽ കോൺക്ലേവ്ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി . റോജി എം. ജോൺ ഉൽഘാടനം ചെയ്യും .കോളേജ് മാനേജർ സിസ്റ്റർ ഫോൺസി മരിയ അദ്ധ്യക്ഷത വഹിക്കും


. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാവി, പുതിയ സാധ്യത.. അക്കാദമിക രംഗത്തെ മാറ്റങ്ങൾ, നാല് വർഷ ബിരുദ പ്രോഗ്രാമിൻ -പരിവർത്തന സാധ്യതകൾ, ഗവേഷണവും വ്യവസായബന്ധവും തുടങ്ങി പ്രധാന വിഷയങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർ മാൻ പ്രൊഫ. (ഡോ.) അച്യുത്ശങ്കർ,

എം ജി സർവ്വകലാശാല മുൻ വൈസ് ചാൻ സലർ ഡോ : സാബു തോമസ് ,സിൻഡിക്കേറ്റ് അംഗം ഡോ ഗിരീഷ് കുമാർ ,കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ടി ജെ മാർട്ടിൻ ,ഷിബുലാൽ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റിവ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മീര രാജീവൻ , എം എൽ എ എന്നിവർ സംസാരിക്കും .
വാർത്ത സമ്മേളനത്തിൽ ഡോ ജസ്റ്റിൻ ജോർജ്ജ് ,ഡോ : സിതാര ഉറുമ്പിൽ ,സിസ്റ്റർ നിർമൽ മരിയ എന്നിവർ പങ്കെടുത്തു
