Post Header (woking) vadesheri

അഡ്വ.ഏ.ഡി. ബെന്നിക്ക് സേവന രത്‌ന പുരസ്‌കാരം സമ്മാനിച്ചു

Above Post Pazhidam (working)

തൃശൂർ : വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി. ബെന്നിക്ക് സേവന രത്‌ന പുരസ്‌കാരം സമ്മാനിച്ചു . ആർ.ടി.ഐ.കൗൺസിൽ എറണാകുളം ആശിർഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമത്തിൽ വെച്ചാണ് ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ, അഡ്വ.ഏ.ഡി., ബെന്നിക്ക് പുരസ്കാരം നൽകി ആദരിച്ചതു്.

Srepathi

ഉപഭോക്തൃ കേസുകൾ നടത്തി റെക്കോഡിട്ടിട്ടുള്ള ബെന്നി വക്കീൽ ഉപഭോക്തൃ വിദ്യാഭ്യാസ രംഗത്തു് സജീവമായി ഇടപെട്ടു വരുന്നു. സാംസ്കാരിക രംഗത്തും ജീവകാരുണ്യരംഗത്തും ബെന്നി വക്കീൽ സജീവമാണ്. കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. ആയിരത്തിലധികം ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തിലധികം വീഡിയോകളും ബെന്നി വക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.

Second Paragraph  Bridalls (working)

വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെ വൃക്കരോഗം ബാധിച്ച് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വന്ന ബെന്നി വക്കീലിൻ്റെ ജീവചരിത്ര ഗ്രന്ഥം പത്മവ്യൂഹം ഭേദിച്ച് പ്രചോദനാത്മകമാണ്. ചടങ്ങിൽ എറണാകുളം എം. എൽ. എ. ടി. ജെ. വിനോദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ വി. കെ. മിനിമോൾ, മുൻ എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു, ഫാ. ഷൈൻ പോളി, സിസ്റ്റർ ജോസഫൈൻ ജോസഫ്, സാബു ജോർജ്, പ്രിൻസ് തെക്കൻ, അർജുൻ കെ. മേനോൻ എന്നിവർ പ്രസംഗിച്ചു.