
ഗുരുവായൂരിൽ എസ് ബി റ്റി മുൻ ജീവനക്കാരുടെ ചുറ്റു വിളക്ക്

ഗുരുവായൂര്‍ : മുന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നേതൃത്വത്തിലുള്ള ശ്രീഗുരുവായൂരപ്പ ഭക്തരുടെ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിവരാറുള്ള ചുറ്റുവിളക്ക് ആഘോഷവും , കുടുംബ സംഗമവും 26 ന് ശനിയാഴ്ച്ച നടക്കുമെന്ന് ‘ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചുറ്റുവിളക്കിനോടനുബന്ധിച്ച് ക്ഷേത്രത്തില്‍ രാവിലെ 6.30 ന് ശീവേലിയോടെ തുടങ്ങി, രാത്രി 9 മണിയ്ക്ക് വിളക്കെഴുന്നെള്ളിപ്പോടുകൂടെ അവസാനിയ്ക്കുന്ന ഏകദിന പരിപാടിയാണ് ഒരുക്കിയിട്ടുള്ളത് ..


രാവിലെ 8 മണിയ്ക്ക് ശ്രീഗുരുവായൂരപ്പന് ഓഡിറ്റോറിയത്തില്‍, കലാപരിപാടികള്‍ക്കായി ദേവസ്വം ചെയര്മാന് എ.വി. ഗോപിനാഥ് ഭദ്രദീപം തെളിയിയ്ക്കും. ചടങ്ങില്‍ ബാങ്കിന്റെ മുന്‍ സാരഥികളും പങ്കെടുക്കും. തുടര്‍ന്ന് മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിലും, ശ്രീഗുരുവായൂരപ്പന് ഓഡിറ്റോറിയത്തിലും ഒരേസമയം ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

രാത്രി 9 ന് ദേവസ്വം ആനതറവാട്ടിലെ 3 പ്രമുഖ കൊമ്പന്മാര് അണിനിരക്കുന്ന വിളക്കെഴുന്നെള്ളിപ്പിന്, മേള കലാരത്നം കിഴക്കൂട്ട് അനിയന് മാരാരും, കോങ്ങാട് മോഹനനും നയിയ്ക്കുന്ന പഞ്ചവാദ്യം ആഘോഷത്തിന് മാറ്റുകൂട്ടും. സന്ധ്യയ്ക്ക് മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ തൃശ്ശൂര്‍ മഹാദേവ ഭജന്‍സ് ഒരുക്കുന്ന ഭജന്‍ സന്ധ്യയും ഉണ്ടായിരിക്കും വാര്‍ത്താസമ്മേളനത്തില്‍ കെ. മനോഹരന്, സി.എം. സേതുമാധവന്, എം. ഉണ്ണികൃഷ്ണന്, ഇ. അശോക് കുമാര്‍, ടി.വി. ബാലകൃഷ്ണന്, എന്‍. ഉണ്ണികൃഷ്ണന്, എ.ആര്. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു .
