Post Header (woking) vadesheri

മാക് സംഗീത കൂട്ടായ്മയുടെ പുരസ്‌കാര സമര്‍പ്പണം ശനിയാഴ്ച്ച.

Above Post Pazhidam (working)

ഗുരുവായൂര്‍: കണ്ടാണശ്ശേരി മാക് സംഗീത കൂട്ടായ്മയുടെ 15-ാം വാര്‍ഷികവും, പുരസ്‌കാര സമര്‍പ്പണവും സെപ്തം. 5 ന് ശനിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷികാഘോ ഷം മുന്‍ മന്ത്രി സി. രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്ന വാര്‍ഷികാഘോഷത്തില്‍ കണ്ടാണശേരി പഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീപ് അധ്യക്ഷത വഹിയ്ക്കും.

First Paragraph Jitesh panikar (working)

ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. കണ്ടാണശ്ശേരിയിലെ മാക് ആസ്ഥാന മന്ദിരത്തില്‍ വൈകീട്ട് ആറിനാണ് ചടങ്ങ്. മാക് അംഗവും, കീ ബോര്‍ഡ് ആര്‍ടിസ്റ്റുമായിരുന്ന സദാന്ദന്‍ കെ. ശങ്കറിന്റെ സ്മരണക്കായുള്ള 25,000 രൂപയും, ഫലകവും അടങ്ങിയ പുരസ്‌കാരം, നടനും ഗായകനുമായ കൃഷ്ണചന്ദ്രന് സമ്മാനിയ്ക്കും.

സംഗീത സംവിധായകന്‍ മോഹന്‍ സിതാര, പിന്നണി ഗായിക ലതിക എന്നിവരെ ആദരിയ്ക്കുന്ന ചടങ്ങില്‍, നടി വനിത കൃഷ്ണചന്ദ്രന്‍ വിശിഷ്ടാതിഥിയാകും. ഒപ്പം മാക് സംഘടിപ്പിച്ച ‘അര്‍ജുന ഗീതം’ വിജയികള്‍ക്കുള്ള ഉപഹാരവും നല്‍കും. സമ്മേളനത്തിന് ശേഷം കൃഷ്ണന്‍ചന്ദ്രന്‍ നേതൃത്വം നല്‍കുന്ന ‘വെള്ളിചില്ലും വിതറി’ എന്ന ഗാനസന്ധ്യയില്‍ അര്‍ജുന ഗീതം വിജയികളും ഗാനങ്ങള്‍ ആലപിയ്ക്കും

വാര്‍ത്താസമ്മേളനത്തില്‍ മാക് പ്രസിഡന്റ് ഹരിദാസ് നാരായണന്‍, സെക്രട്ടറി കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ സത്യാനന്ദ് കെ. ശങ്കര്‍, കോഓഡിനേറ്റര്‍ ജവഹര്‍ വെട്ടത്ത്, കെ. മോഹനകൃഷ്ണൻ, പി.എസ്. ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു

First Paragraph Jitesh panikar (working)