Post Header (woking) vadesheri

“മാടമ്പ് സ്‌മൃതി പർവ്വം” നാളെ ഗുരുവായൂരിൽ

Above Post Pazhidam (working)

ഗുരുവായൂർ : സാഹിത്യകാരനും നാടകകൃത്തും തിരക്കഥാ കൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ്റെ സ്‌മരണയിൽ ഗുരുവായൂർ മാടമ്പ് സുഹ്യത്ത് സമിതി നടത്തുന്ന മാടമ്പ് സ്‌മൃതി പർവ്വം – നാളെ വൈകീട്ട് 3 മണിക്ക് നടക്കുമെന്ന് ഭാരവാ ഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കൃഷ്‌ണവത്സം റീ ജൻസിയിൽ എഴുത്തുകാരനും, കവിയും, തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനുമായ കെ ജയകുമാർ മാട മ്പ് കുഞ്ഞുകുട്ടൻ സ്‌മാരക ‘സംസ്കൃതി’ പുരസ്‌കാര സദ സ്സ് ഉദ്ഘാടനം നിർവ്വഹിക്കും.

First Paragraph Jitesh panikar (working)

പെപിത സെത്ത് ഭദ്രദീപം തെളിയിച്ച് ആരംഭിക്കുന്ന ചട ങ്ങിൽ സംവിധായകൻ ജയരാജ് മാടമ്പ് അനുസ്‌മരണ പ്ര ഭാഷണം നടത്തും. സംവിധായകൻ എം.കെ.ദേവരാജൻ ആ മുഖ പ്രഭാഷണം ചെയ്യും. കവി സുധാകരൻ പാവറട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മാടമ്പ് കുഞ്ഞുകുട്ടൻ സ്‌മാരക ‘സംസ്കൃതി’ പുരസ്‌കാരം സംവിധായകൻ ശ്യാമ പ്രസാദിന്, കെ.ജയകുമാർ നൽകും. പുരസ്‌കാര ജേതാവി നെ അഭിനേത്രി കുക്കൂ പരമേശ്വരൻ പരിചയപ്പെടുത്തും.

തുടർന്ന് സമാദരണ സദസ്സിൽ വെച്ച് വിശിഷ്ട വ്യക്തിത്വ ങ്ങളായ കഥകളി സംഗീതജ്ഞൻ കലാമണ്ഡലം എൻ.എൻ കൊളത്താപ്പള്ളി, ചുമർചിത്ര കലാകാരൻ കെ.യു. കൃഷ്ണ കുമാർ, കലാമണ്ഡലം ഗിന്നസ്സ് ധനുഷ സന്യാൽ,ദാരുശിൽ പി എളവള്ളി നന്ദൻ, കളരിപയറ്റ് കലാകാരൻ കെ.പി.കൃഷ് ണദാസ് ഗുരുക്കൾ, സാമൂഹ്യ പ്രവർത്തകൻ രാജേഷ് എ നായർ,പരിസ്ഥിതി പ്രവർത്തകൻ എൻ.ജെ.ജയിംസ് എന്നി വരെ ആദരിക്കും.

ചടങ്ങിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രാല യത്തിന്റെ പ്രതിനിധി ശശിനാരായണൻ, നടൻ മുരുകൻ തുടങ്ങിയവർ സംസാരിക്കും. . ക ലാപരിപാടികളായ, മാടമ്പിൻ്റെ തിരക്കഥയിൽ നിർമ്മിച്ച സി നിമകളിലെ പാട്ടുകൾ ഉൾപ്പെടുത്തിയ, തൃശൂർ മെലഡി ക്ലാ സിക്സ് അവതരിപ്പിക്കുന്ന ഗാനസന്ധ്യയും, കാഥികൻ മ നോഹർ തിരുനെല്ലൂരിൻ്റെ കഥാപ്രസംഗം വാഗ്ഗേയകാരന്മാ രുടെ ശ്രീകൃഷ്ണൻ’ രംഗത്ത് അവതരിപ്പിക്കും.

First Paragraph Jitesh panikar (working)

വാർത്ത സമ്മേളനത്തിൽഎം.കെ. ദേവരാജൻ, ശ്രീകുമാർ ഇഴു വപ്പാടി,കെ.സുകുമാരൻ,ടി കൃഷ്‌ണദാസ്, സുധാകരൻ പാവറട്ടി. എന്നിവർ പങ്കെടുത്തു.