Post Header (woking) vadesheri

ദേവസ്വം ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

Above Post Pazhidam (working)

ഗുരുവായൂർ : കാലാവധി പൂർത്തിയാക്കി ചുമതലയൊഴിയുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി.മനോജ്, .മനോജ്‌ ബി നായർ, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചിരുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ എ എസ് എന്നിവർക്ക് ദേവസ്വം യാത്രയയപ്പ് നൽകി. ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ചെയർമാൻ .എ.വി.ഗോപിനാഥ് അധ്യക്ഷനായി.

First Paragraph Jitesh panikar (working)

ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് , അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഒഴിഞ്ഞ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനെയും ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ എന്നിവരെയും പൊന്നാടയണിയിച്ചു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്ക് സമ്മാനിച്ചു. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദേവസ്വത്തിൻ്റെ ഉപഹാരം ചുമതല ഒഴിയുന്ന അംഗങ്ങൾക്ക് നൽകി.

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം .കെ.എസ്.ബാലഗോപാൽ, അഡ്മിനിസ്ട്രറ്റർ ഹരിഗോപാൽ.എസ് എന്നിവർ സന്നിഹിതരായി,