
കൗസ്തുഭം ഗസ്റ്റ് ഹൗസിലേക്ക് വഴി കാണാതെ ഭക്തർ

ഗുരുവായൂർ : ദേവസ്വത്തിന്റെ കൗസ്തുഭം റസ്റ്റ് ഹൗസ് ഭക്തർക്ക് തുറന്നു കൊടുത്തുവെങ്കിലും അങ്ങോട്ടുള്ള വഴി ഇപ്പോഴും ശരിയാക്കിയിട്ടില്ല ദേവസ്വം . റസ്റ്റ് ഹൗസിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ കൂരിരുട്ടാണ് ഒരു ലൈറ്റ് സ്ഥാപിക്കാൻ ദേവസ്വം വൈദ്യുതി വിഭാഗത്തിന് ഇത് വരെ സാധിച്ചിട്ടില്ല .


നിർമാണം നടക്കുന്ന സമയത്ത് ആരും അതിലെ പോകാതിരിക്കാൻ വഴി തടസപ്പെടുത്തി ഇരിപ്പ് തുടങ്ങിയ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് വഴി തടസപ്പെടുത്താതെ ഇരിക്കാൻ ഉള്ള ഉത്തരവ് മുകളിൽ നിന്നും ലഭിച്ചിട്ടുണ്ടാകില്ലത്രെ . സാഹചര്യം അനുസരിച്ചു പ്രവർത്തിക്കാൻ ഇവരും തയ്യാറല്ലെന്നാണ് ആക്ഷേപം .

ദർശനത്തിന് വരാതെ ഭക്തർ വഴിപാട് തുക ഭഗവാന്റെ അകൗണ്ടിലേക്ക് ഇട്ടാൽ മതിയെന്ന് ചിന്തിക്കുന്ന ചില ദേവസ്വം ഉദ്യോഗസ്ഥരുടെ മനോഭാവത്തിലേക്ക് കെൽസോ ക്കാരും മാറിയോ എന്ന സംശയം ആണ് ഉയരുന്നത് . പുതിയ അഡ്മിനിസ്ട്രേറ്റർ ഇതിനെല്ലാം പരിഹാരം കാണുമെന്ന് പ്രതീക്ഷയിലാണ് ഭക്തർ .
