Post Header (woking) vadesheri

ഉമ്മർ ഫൈസി മുക്കം സി പി എമ്മിന്റെ ചട്ടുകമായി ,നാസർ ഫൈസി കൂടത്തായി

Above Post Pazhidam (working)

കോഴിക്കോട്: സിപിഎം വേദിയിലെ ഉമർ ഫൈസി മുക്കത്തിന്റെ വിവാദ വഖഫ് പ്രസംഗത്തിൽ മറുപടിയുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിഉമർ ഫൈസി ഉണ്ടാക്കിയത് ആവശ്യം ഇല്ലാത്ത വിവാദമാണെന്നും വഖഫ് ബോർഡിൽ ആർഎസ്എസുകാരനെ നിയമിക്കുമെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ലെന്നും കൂടത്തായി പറഞ്ഞു.

First Paragraph Jitesh panikar (working)

പാസാക്കിയ ഒരു നിയമത്തെ നടപ്പിലാക്കില്ല എന്ന് പറയാൻ ആകില്ല. അപ്പോഴും കോടതി അന്തിമ തീരുമാനം വരേ കാത്തിരിക്കാമെന്നാണ് സർക്കാർ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അമുസ്ലിം അംഗങ്ങളെ നിയമിക്കാമെന്നാണ് ഉമർ ഫൈസി കോടതിയെ അറിയിച്ചത്. ബോർഡ് പുനർസംഘടിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ട്. കള്ളന്മാർ സ്വയം കള്ളൻ കള്ളൻ എന്ന് വിളിക്കുന്നത് പോലെയാണ് ഉമർ ഫൈസിയുടെ പ്രസംഗമെന്നും ഉമറിന് കോടതിയിൽ ഒരു നിലപാടും പുറത്ത് വേറെ നിലപാടുമാണെന്നും നാസർ ഫൈസി പറഞ്ഞു.

ഉമർ ഫൈസി പച്ചക്കള്ളം പറയുന്നു. ഷോൺ ജോർജിന്റെ ഹർജി തള്ളണം എന്നാണ് സർക്കാർ പറഞ്ഞത്. സമസ്തയുടെ പേരിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും സമസ്തയുടെ സൽപേരിന് കളങ്കം ഉണ്ടാക്കിയെന്നും നാസർ ഫൈസി ആരോപിച്ചു. സെപ്റ്റംബർ 11 ന് മലപ്പുറത്ത് വഖഫ് വിശദീകരണം യോഗം നടത്തും.

പരിപാടിയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുകയും സിപിഎം പ്രചാരണത്തിന് മറുപടി നൽകുകയും ചെയ്യും. സിപിഎം ചട്ടുകമായി സമസ്ത അംഗം പ്രവർത്തിക്കാൻ പാടില്ല. സമസ്തയിൽ ഭിന്നത ഉണ്ടാക്കാനാണ് സിപിഎം ശ്രമം. ബിജെപി കൊണ്ടുവന്ന നിയമത്തിലെ അപകടം ചർച്ചയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

First Paragraph Jitesh panikar (working)