Post Header (woking) vadesheri

ചാവക്കാട് ബീച്ചിൽ ‘തീരപെരുമ 2026’ന് തുടക്കമായി

Above Post Pazhidam (working)

ചാവക്കാട് : ​ നഗരസഭയുടെയും ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെൻ്റ് കൗൺസിലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ‘തീരപെരുമ 2026’ന് തുടക്കമായി. യുവജനക്ഷേമ-കായിക-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. എൻ.കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു.

First Paragraph Jitesh panikar (working)

ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ, വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. യതീന്ദ്ര ദാസ്, കെ.എച്ച് സലാം, ലിഷ മത്രംകോട്ട്, കെ. പി രഞ്ജിത്ത് കുമാർ, കൗൺസിലർമാരായ ഷീജ പ്രശാന്ത്, എം.ആർ രാധാകൃഷ്ണൻ,

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഖാദർ ചക്കര, ശ്രീനിവാസൻ, എ.എ ശിവദാസൻ, നൗഷാദ് തെക്കുംപുറം, പി.കെ സെയ്താലിക്കുട്ടി, കെ. ജി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ചാപ്പറമ്പ് പരിസരത്തുനിന്ന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയും ഉണ്ടായി.

First Paragraph Jitesh panikar (working)

പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സ്റ്റാർ സിംഗർ താരങ്ങളായ വിപിൻ നാഥ്, പാർവതി അനീഷ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘എസ്. ജാനകിയമ്മ സമർപ്പണം’ എന്ന പ്രത്യേക സംഗീത നിശയും അരങ്ങേറി.
രണ്ട് ദിവസങ്ങളിലായി വിപുലമായ ആഘോഷപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
​ ​നാളെ രാത്രി ഏഴിന് കലാകാരൻ കെ.എസ് പ്രസാദ് അവതരിപ്പിക്കുന്ന ‘കൊച്ചിൻ ഗിന്നസ് മെഗാ ഷോ’ ഉണ്ടാകും.