ഭഗവാന് 92 കാഴ്ചക്കുലകൾ സമർപ്പിച്ച് ഓൺലൈൻ ഭക്തജന കൂട്ടായ്മ

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് തിരുമുൽക്കാഴ്ചയായി 92 കാഴ്ചക്കുലകളുടെ സമർപ്പണം.ഗുരുവായൂരപ്പ ഭക്തരുടെ ഓൺലൈൻ കൂട്ടായ്മയാണ് ഈ സമർപ്പണം നടത്തിയത്. ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് ഭക്തജന കൂട്ടായ്മയ്ക്കായി ആദ്യ കാഴ്ചക്കുല ഭഗവാന് സമർപ്പിച്ചു.

Poonthanam
Rugmani 700-200

തുടർന്ന് ഗുരുവായൂർ ഡിവോട്ടീസ് ഓൺലൈൻ കൂട്ടായ്മ അംഗങ്ങളായ ലാലാ പ്രസാദ്, .വിഷ്ണു, ,ആഷിക, ആതിര, ജ്യോതിസ് എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു. ഗുരുവായൂരപ്പനോടുള്ള അതിരറ്റ ഭക്തിസൂചകമായി കഴിഞ്ഞ വർഷം 80 കാഴ്ചക്കുലകൾ ഈ കൂട്ടായ്മ സമർച്ചിരുന്നു.

Vasudev Inn

തിരുവോണം ആഘോഷിക്കാനൊരുങ്ങുന്ന എല്ലാ ഗുരുവായൂരപ്പ ഭക്തർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ നേരുന്നതായി ദേവസ്വം ചെയർമാൻ ശ്രീ. എ.വി.ഗോപിനാഥ് അറിയിച്ചു