Post Header (woking) vadesheri

വിഷ രഹിത ഓണസദ്യയുമായി ജീവ ഗുരുവായൂർ

Above Post Pazhidam (working)

ഗുരുവായൂർ : പ്രകൃതിദത്ത ജൈവ പച്ചക്കറികൾ ഉപയോഗിച്ച് ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണവിഭവങ്ങളുമായി ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഓണസദ്യ ഒരുക്കുന്നുവെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ.അറിയിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 19ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ താമരയൂർ മെട്രോ ലിങ്ക്സ് ഓഡിറ്റോറിയത്തിലാണ് വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നത്.

Poonthanam


കഴിഞ്ഞ 25 വർഷമായി പരിസ്ഥിതി സംരക്ഷണ രംഗത്തും പൊതുജനാരോഗ്യ മേഖലയിലും പ്രവർത്തിച്ചുവരുന്ന ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിലാണ് പരിപാടി. ജീവ അംഗങ്ങളുടെ ഓണപ്പൂക്കളവും വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും.കലാപരിപാടികൾ കവി ഏങ്ങണ്ടിയൂർ ചന്ദ്ര ശേഖരൻ ഉൽഘാടനം ചെയ്യും

Vasudev Inn
Rugmani 700-200


രാസവളങ്ങളും കീടനാശിനികളും കൃത്രിമ നിറങ്ങളും ഉപയോഗിക്കാതെ ഉത്പാദിപ്പിച്ച അരിയും പ്രകൃതിജന്യ ജൈവ പച്ചക്കറികളും ഉപയോഗിച്ചാണ് ഓണസദ്യ ഒരുക്കുന്നത്. എണ്ണ, വറ്റൽമുളക്, മല്ലി, പുളി എന്നിവ ഒഴിവാക്കിയ വിഭവങ്ങൾക്കൊപ്പം പാലില്ലാത്ത മോര്, തൈരില്ലാത്ത കാളൻ, പരിപ്പില്ലാത്ത സാമ്പാർ, കാരമില്ലാത്ത പപ്പടം തുടങ്ങിയ പ്രത്യേക വിഭവങ്ങളും സദ്യയിൽ ഉൾപ്പെടുത്തും.

പ്രകൃതിസൗഹൃദ ഓണസദ്യയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 15ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യുന്നതിനായി 9961264090, 9778443185, 9645449350 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഡോ. പി. രാധാകൃഷ്ണൻ, അഡ്വ. രവി ചങ്കത്ത്, പി. ഐ. സൈമൺ മാസ്റ്റർ, കെ. കെ. പ്രതാപൻ, പ്രിയ രാജേന്ദ്രൻ, കെ. യു. കാർത്തികേയൻ, സന്ധ്യ ഭരതൻ തുടങ്ങിയവർ പങ്കെടുത്തു. വാർത്ത സമ്മേളനത്തിന് മുൻപ് മൈദ , പഞ്ചസാര ,കോഴിമുട്ട, കളറുകൾ എസ്സെൻസ് എന്നിവ ഇല്ലാതെ നിർമിച്ച കേക്ക് മുറിച്ചു .തവിട് അടക്കമുള്ള അവിൽ പൊടിച്ചു ശർക്കരയും തേനും പഴ ചാറും മാത്രം ചേർത്താണ് കേക്ക് നിർമിച്ചത്

First Paragraph Jitesh panikar (working)