
അട്ടപ്പാടിയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ തമിഴ്‌നാട് അതിര്‍ത്തിയായ മുള്ളിയില്‍ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികളായ രാജ് കണ്ണന്‍, ഭോജന്‍, രാധിക എന്നിവരാണ് മരിച്ചത്.
അതിര്‍ത്തി മേഖലയായ മുള്ളിയില്‍ പുല്ലൂര്‍പുഴയുടെ ഭാഗത്താണ് അപകടമുണ്ടായത്. മരണവീട്ടില്‍ പോയി തിരിച്ചുപോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് വിവരം. റോഡരികിലെ പാറയില്‍ ഇടിച്ച് കാര്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് കേരള പൊലീസും തമിഴ്നാട് പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പുഴകടന്ന് മുക്കാല്‍ കിലോമീറ്ററോളം ചുമന്നാണ് റോഡിലേക്ക് കൊണ്ടുവന്നത്
