Post Header (woking) vadesheri

പാനയോഗം വാദ്യകലാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും വാദ്യകലാ പുരസ്‌കാര സമര്‍പ്പണവും . ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.വീണ വിദ്വാന്‍ എ.അനന്തപദ്മനാഭന്‍ അധ്യക്ഷനായി. ഗുരുവായൂര്‍ എ.സി.പി: സുരേന്ദ്രന്‍ പ്രതിഭകളെ ആദരിച്ചു. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ ചികിത്സാ ധന സഹായ വിതരണം ചെയ്തു.

Poonthanam
Rugmani 700-200

കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, രവി ചങ്കത്ത്, പ്രഭാകരന്‍ മണ്ണൂര്‍,ശശി വാറണാട്ട്,ബാലന്‍ വാറണാട്ട്, ഗുരുവായൂര്‍ ജയപ്രകാശന്‍എന്നിവര്‍ പ്രസംഗിച്ചു. ഗോപി വെളിച്ചപ്പാട്,എടവന മുരളീധരന്‍,ചങ്കത്ത് ബാലന്‍ നായര്‍,കല്ലൂര്‍ ശങ്കരന്‍,അകമ്പടി രാധാകൃഷ്ണന്‍ നായര്‍ എന്നിവരുടെ പേരിലുള്ള വാദ്യ പുരസ്‌കാരങ്ങള്‍ യഥാക്രമം കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍,കലാമണ്ഡലം ഉണ്ണികൃഷ്ണന്‍,ജ്യോതിദാസ് ഗുരുവായൂര്‍,രഘു പെങ്ങാമുക്ക്,എം.കെ.നാരായണന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

Vasudev Inn

കോട്ടക്കല്‍ മധു നയിച്ച കഥകളിപ്പദ വാദ്യക്കച്ചേരിയും,ജോതിദാസ്ഗുരുവായൂർ സംഘവും അവതരിപ്പിച്ച അഷ്ടപദി ഗീതവും ഉണ്ടായി. കല്ലൂർഉണ്ണികൃഷ്ണൻ ,ഉണ്ണികൃഷ്ണൻ എടവന ,ഇ. ദേവീദാസൻ , പ്രീത എടവന, മുരളി അകമ്പടി ,ഹരീഷ് എടവന , വത്സല അപ്പുക്കുട്ടൻ, മോഹനൻകുന്നത്തൂർ എന്നിവർ നേതൃത്വം നൽകി.