Post Header (woking) vadesheri

ദൃശ്യ ചിത്ര രചന മത്സര വിജയികൾക്ക് സമ്മാന ദാനം

Above Post Pazhidam (working)

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ രണ്ടാമത് അഖില കേരള ചിത്രരചനാ മത്സരത്തിൻ്റെ സമ്മാനദാനം ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ നിർവ്വഹിച്ചു നഗരസഭ ഫെസിലി റേറഷൻ സെൻ്ററിലെ ഹാളിൽ നടന്ന ചടങ്ങിൽ ദൃശ്യ പ്രസിഡണ്ട് കെ കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു.

Poonthanam

സായ് സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി ഡോ എ ഹരിനാരായണൻ , മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശ് ദൃശ്യ ഭാരവാഹികളായ അരവിന്ദൻ പല്ലത്ത്, എം ശശികുമാർ, അജിത് ഇഴുവപ്പാടി, വി പി ആനന്ദൻ , ശ്യാം പെരുമ്പിലാവിൽ , ശശി പട്ടത്താക്കിൽ, സി ഉണ്ണികൃഷ്ണൻ, കെ വൽസലൻ , എം ആനന്ദ് എന്നിവർ സംസാരിച്ചു

Vasudev Inn

പ്രമുഖ ചിത്രകാരൻമാരായ ഇ യു രാജഗോപാൽ , ജയ്‌സൺ ഗുരുവായൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വിജയികളുടെ പേര് വിവരം താഴെ

First Paragraph Jitesh panikar (working)

എൽ പി വിഭാഗം
നൈതിക സന്തോഷ് (മുട്ടന്നൂർ യു പി സ്കൂൾ), ശ്രീനോയ് എസ് (സെൻ്റ് തോമാസ് കോൺവെൻ്റ് സ്കൂൾ പാലക്കാട് ) ബേസിൽ ബാബു (സെൻ്റ് ജോസഫ് മോഡൽ എച്ച് എസ് തൃശൂർ )

യു പി വിഭാഗം
ദേവ് യാൻ കെ ജി (ജി യു പി സ്കൂൾ പെരിഞ്ഞനം)
അശ്വജിത്ത് എ എം ( എസ് ആർ കെ ജി വി എം എച്ച് എസ് പുറനാട്ടുകര ) ശ്രീനന്ദ കെ എസ് ( വി പി എം എസ് എൻ ഡി പി ഹൈസ്ക്കൂൾ കഴിമ്പ്രം)

Rugmani 700-200

ഹൈസ്കൂൾ വിഭാഗം
ജി കൃതീഷ് ( കുലപതി മുക്തി ഭാവൻസ് വിദ്യാ മന്ദിർ പോട്ടോർ ) ശ്രിജിൽ എസ് ( സെൻ്റ് തോമസ് കോൺവെൻ്റ് സ്കൂൾ പാലക്കാട് ) ദേവി കൃഷ്ണ എൻ എം ( ബതനി സ്കൂൾ കുന്ദംകുളം )

ഹയർ സെക്കണ്ടറി വിഭാഗം
നിയ നർഗ്ഗീസ് ( ചെന്ത്രാപ്പിനി ഹയർ സെക്കണ്ടറി ഹൈസ്കൂൾ ) നിരഞ്ജന കെ എസ് (ഗവ മോഡൽ ഗേൾസ് സ്കൂൾ കുന്ദംകുളം ), നിയുക്ത കമൽ നയൻ ( നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എങ്ങണ്ടിയൂർ )

ഒന്നാം സമ്മാനം നേടിയവർക്ക് 3000 ക യും രണ്ടാം സമ്മാനം നേടിയവർക്ക് 2000 കയും മൂന്നാം സമ്മാനം നേടിയവർക്ക് 1000 കയും മൊമൻ്റൊയും നൽകി.

കൂടാതെ എല്ലാവിഭാഗങ്ങളിലുമായി 21 കുട്ടികൾക്ക് പ്രോൽസാഹന സമ്മാനങ്ങൾ നൽകി

ജൂലായ് 26 ന് നടന്ന മത്സരത്തിൽ എഴുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ചിത്രകാരൻമാരായ കെ യു കൃഷ്ണകുമാർ, ഇ യു രാജഗോപാൽ , ജയ്സൺ ഗുരുവായൂർ എന്നിവരാണ് സമ്മാനർഹമായ ചിത്രങ്ങൾ തെരെഞ്ഞെടുത്തത്.

മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗങ്ങളായി തെരഞ്ഞെടുത്ത ദൃശ്യ മെമ്പർമാരായ ജി.കെ പ്രകാശ് (ചെയർമാൻ) പി സുനിൽകുമാർ, പി ശ്യാംകുമാർ എന്നിവരെയും, ജയദേവ പുരസ്‌കാരം നേടിയ സോപാന സംഗീത ഗായകൻ പി വി കൃഷ്ണകുമാർ, ബ്രിട്ടനിലെ പ്രാദേശിക കൗൺസിലിലേക്ക് തെരെഞ്ഞെടുത്ത അജിത് ദാസ് എം മേനോൻ, വിദ്യാഭ്യാസ നേട്ടങ്ങൾ കൈവരിച്ച കുടുംബാംഗങ്ങളായ അന്ന റോസ് ജയ്‌സൺ ,
പ്രാർത്ഥന വിവേക് , ഹേമന്ത് കൃഷ്ണ പി എസ് എന്നിവരെയും അനുമോദിച്ചു