ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : പുവ്വത്തൂർ സെൻ്ററിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പൂവ്വ ത്തൂരിലെ പഴയ
പൊലീസ് സ്‌റ്റേഷന് സമീപമുള്ള വർ ഷോപ്പിലെ ജീവനക്കാരനായ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പരുത്തിപുള്ളി കൊഴിഞ്ഞപറമ്പിൽ വീട്ടിൽ  കെ.എം.പ്രേമ കുമാറാണ്  (49)മരിച്ചത്.

Poonthanam
Rugmani 700-200

ഇന്നലെ  പൂവ്വത്തൂർ സെൻ്ററിൽ വച്ച് ചാവക്കാട് – തൃശൂർ റൂട്ടിലോടുന്ന ജോണീസ് ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. പ്രേമകുമാറിന്റെ കാലിൽ ബസിൻ്റെ ചക്രം കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റിരുന്നു. തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികി ത്സയിലിരിക്കെയാണ് മരണം.

Vasudev Inn

20 വർഷത്തിലധികമായി പൂവ്വ ത്തൂരിലെ വർക്‌ഷോപ്പിൽ ജീവനക്കാരനാണ്. എല്ലാ ആഴ്ചയും വീട്ടിൽ പോയി വരികയായിരുന്നു.
അഞ്ജനയാണ് ഭാര്യ . : നന്ദകു മാർ, നന്ദിനി എന്നിവർ മക്കളാണ് .