ചുമർചിത്രകലാ ആചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ അനുസ്മരണം

Above Post Pazhidam (working)

ഗുരുവായൂർ : ചുമർ ചിത്രകലാ ആചാര്യനും ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠന കേന്ദ്രം സ്ഥാപക പ്രിൻസിപ്പാളുമായിരുന്ന മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ 32-ാം ചരമവാർഷികവും അനുസ്മരണവും നടത്തി. ചുമർ ചിത്ര പഠന കേന്ദ്രം ചിത്രശാല ഹാളിൽ നടന്ന ചടങ്ങ് ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

ദേവസ്വം വൈദിക, സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി അധ്യക്ഷനായി.. ചുമർ ചിത്ര പഠന കേന്ദ്രം മുൻ പ്രിൻസിപ്പാൾമാരായ കെ.യു. കൃഷ്ണകുമാർ , എം. നളിൻബാബു, ലൈബ്രററി ഉപദേശക സമിതി അംഗം വി.പി.ഉണ്ണികൃഷ്ണൻ , ഡോ.വി. അച്യുതൻ കുട്ടി, പബ്ലിക്കേഷൻ മാനേജർ കെ.ജി.സുരേഷ് കുമാർ , ആർ.നാരായണൻ , ആർ. പരമേശ്വരൻ ,കെ.വി രാജേന്ദ്രൻ , പ0ന ഇൻസ്ട്രക്ടർ കെ. എ .അഖിൽ എന്നിവർ സംസാരിച്ചു

Vasudev Inn