Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം വൈജയന്തി കെട്ടിടത്തിൽ അഗ്നി ബാധ ,

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിലെ കെട്ടിടത്തിൽ അഗ്നിബാധ ഉണ്ടായത് ഭീതി പരത്തി .ക്ഷേത്രത്തോട് ചേർന്നുള്ള ഗുരുവായൂർ ദേവസ്വം വൈജയന്തി ബിൽഡിങ്ങിൽ അഗ്നിബാധ ഉണ്ടായത് . ഗുരുവായൂർ അഗ്നി രക്ഷാസേനയെത്തി തിയണച്ചതിനാൽ . കാര്യമായ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. . ഗുരുവായൂർ ദേവസ്വത്തിന്റെ ഹെൽത്ത് സ്റ്റോർ പ്രവർത്തിക്കുന്നിടത്താണ് അഗ്നിബാധ ഉണ്ടായത്.

ഷോട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വയറിങ്ങും , വാതിലും കത്തി നശിച്ചു അടുത്ത മുറി പബ്ലിക്കേഷന്റെ ഗോഡൗൺ ആണ് അതിലേക്ക് പടരാതിരുന്നതിനാൽ ദുരന്തം ഒഴിവായി . മുൻപ് കെ റ്റി ഡി സി യുടെ ഹോട്ടൽ പ്രവർത്തിച്ചിരുന്ന സ്ഥലമാണ് അവരെ നിര്ബന്ധ പൂർവം ഒഴിപ്പിച്ചു ഗോഡൗണും , ആരോഗ്യ വിഭാഗത്തിന്റെ സാധനങ്ങൾ സൂക്ഷിക്കുന്ന ഇടമാക്കി മാറ്റിയത് .

ഓരോ വർഷവും ലക്ഷങ്ങളാണ് കെ റ്റി ഡി സി യിൽ നിന്ന് വാടകയായി ലഭിച്ചിരുന്നത് . അത് വേണ്ടെന്നു വെച്ചാണ് ഗോഡൗൺ ആക്കിമാറ്റിയത്. ഓരോ ഭരണ സമിതി വരുമ്പോഴും ഇത്തരം ഭരണ പരിഷ്കരണങ്ങൾ നടപ്പിലാക്കിയാണ് കാലാവധി പൂർത്തിയാക്കാറു ള്ളത്