Post Header (woking) vadesheri

മുഖ്യമന്ത്രി ഗുരുവായൂരിൽ ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : മുഖ്യമന്ത്രി .വി.ഡി.സതീശൻ ശനിയാഴ്ച രാത്രി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.. രാത്രി ഏട്ടുമണിയോടെയായിരുന്നു അദ്ദേഹത്തിൻ്റെ ക്ഷേത്രദർശനം. ബംഗളൂരുവിൽ നിന്ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ നെടുമ്പാശേരിയിലെത്തിയ മുഖ്യമന്ത്രി തൃശൂർ കയ്പമംഗലത്തെ കൺവൻഷൻ സെൻ്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഗുരുവായൂരിലെത്തിയത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നത്.

ക്ഷേത്രത്തിനകത്തും പുറത്തും വെച്ചും മുഖ്യമന്ത്രിയെ ആരാധകരായ ഭക്തർ വളഞ്ഞു , പലർക്കുംകൈകൊടുത്തും സെൽഫി എടുക്കാൻ നിന്ന് കൊടുത്തുമാണ് അദ്ദേഹം നീങ്ങിയത് . ഗുരുവായൂരപ്പനെ തൊഴുത്ത മുഖ്യമന്ത്രി കാര്യാലയ ഗണപതിയെ തൊഴുതുമാണ് മടങ്ങിയയത് . മുഖ്യ മന്ത്രിയെ കാണാൻ കോൺഗ്രസ് നേതാക്കളുടെ വൻ തിരക്കായിരുന്നു ശ്രീവൽസം ഗസ്റ്റ് ഹൗസിൽ ,

കോൺഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്ത് , ഗോപ പ്രതാപൻ , ഒ കെ ആർ മണികണ്ഠൻ , അരവിന്ദൻ പല്ലത്ത് , ആർ രവികുമാർ , സൂരജ് , കെ പി എ റഷീദ് ,കെ എച്ച് താഹിർ ,പ്രതീഷ് ഓടാട്ട് ,തുടങ്ങി നിരവധി നേതാക്കളാണ് മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയത് . ഫോട്ടോ എടുക്കേണ്ട എന്നും തികച്ചും സ്വകാര്യ സന്ദർശനമാണെന്നു മാ യിരുന്നു മാധ്യമ പ്രവർത്തകരോട് മുഖ്യ മന്ത്രി പ്രതികരിച്ചത് .