ഗുരുവായൂരിൽ ബയോമെട്രിക് പഞ്ചിങ്ങും,ഡിജിറ്റൽ ലോക്കറും ഏർപ്പെടുത്തുന്നു.

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബയോമെട്രിക് പഞ്ചിങ്ങ് സംവിധാനവും , ദർശനത്തിന് എത്തുന്ന ഭക്തരുടെ വസ്തുക്കൾ സൂക്ഷിക്കുന്നതിനായി ഡിജിറ്റൽ ലോക്കർ സൗകര്യവും ഏർപ്പെടുത്തുന്നു ക്ഷേത്രത്തിൽ പ്രവൃത്തിയെടുക്കുന്ന പാരമ്പര്യ, പാരമ്പര്യ ഇതര പ്രവ്യത്തിക്കാരുടെ ഹാജർ, ക്ഷേത്രത്തിനകത്തെ പൊതുവായ സുരക്ഷ എന്നിവ ഉറപ്പു വരുത്തുന്നതിനായി മുഴുവൻ പ്രവ്യത്തിക്കാരെയും ബയോ മെട്രിക് പഞ്ചിംഗിന്റെ പരിധിയിൽ കൊണ്ടു വരുന്നത്

Poonthanam
Rugmani 700-200

.ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭകജനങ്ങൾ ബാഗ്, മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ക്ലോക്ക് റൂമുകളിൽ ഏൽപ്പിക്കുന്നതിനും പിന്നീട് തിരികെ കൈപ്പറ്റുന്നതിനുമായി വളരെയധികം സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇപ്രകാരം സമയം ചെലവഴിക്കുന്നത് ഒഴിവാക്കുന്നതിനായി Movable type digital ലോക്കറുകൾ (മൂന്ന് വ്യത്യസ്ത അളവുകളിലുളളത്) ക്ഷേത്ര പരിസരത്ത് ഒരുക്കുന്നത്

Vasudev Inn

രണ്ട് സംവിധാനവും നടപ്പിലാക്കുന്നതിന് അതാത് മേഖലകളിൽ പ്രാവീണ്യമുള്ള സ്ഥാപനങ്ങളിൽ നിന്നുംദേവസ്വം താല്പര്യ പത്രം സ്വീകരിക്കുന്നു മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളുന്ന താല്പര്യപത്രം 10.06.2026 ന് 5 മണിക്ക് മുമ്പായി ദേവസ്വം ഓഫീസിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്
0487-2556335, Extn. -247