ലോട്ടറി കച്ചവടക്കാരനെ മർദ്ദിച്ചതായി പരാതി

Above Post Pazhidam (working)

ചാവക്കാട് : സൈക്കിളിൽ ലോട്ടറി കച്ചവടം നടത്തുന്നയാളെ മർദിച്ചതായി പരാതി. പാലയൂർ കറുപ്പം വീട്ടിൽ ബാബുവിനെ (46)യാണ് ഇന്നലെ രാവിലെ ആറ് മണിയോടെ ചാവക്കാട് സെൻ്ററിൽ വച്ച് മർദ്ദിച്ചത്. ചില്ല് ഗ്ലാസ് കൊണ്ട് മുഖത്ത് അടിയേറ്റ ബാബു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Poonthanam
Rugmani 700-200

Vasudev Inn

ലോട്ടറി ടിക്കറ്റിന്റെ നമ്പറിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ അസഭ്യം പറഞ്ഞ് ചായ ഗ്ലാസ് കൊണ്ട് മണത്തല പള്ളിത്താഴം സ്വദേശി അ കാരണമായി അടിക്കുകയായിരുന്നുവെന്ന് ബാബു പറയുന്നു. ചാവക്കാട് പോലീസ് അന്വേഷണം നടത്തുന്നു