കൗമാരക്കാരൻ കടലിൽ മുങ്ങി മരിച്ചു.

Above Post Pazhidam (working)

ചാവക്കാട് :  ബ്ലാങ്ങാട് തൊട്ടാപ്പ് ബദർ പള്ളിക്ക് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൊട്ടാപ്പ് നാലു സെന്റ് ഉന്നതിയിൽ മേലെടത്ത് ഇല്ല്യാസ് മകൻ 14 വയസുള്ള മുഹമ്മദ്‌ ഇജാസ് ആണ് മരിച്ചത്.

Poonthanam
Rugmani 700-200


ഇന്ന്  ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ മൂന്നു പേരോടൊപ്പം കടലിൽ കുളിക്കുന്നതനിടെ തിരയിൽ പെടട്ട് ഇജാസിനെ കാണാതാവുകയായിരുന്നു.
പിന്നീട് ഒരു മണിക്കൂർ തിരച്ചിലന്നുശേഷം ഇജാസിനെ കാണാതായ സ്ഥലത്തുനിന്നും 50 മീറ്റർ തെക്കുമാറി കണ്ടെത്തുകയും തുടർന്ന് നാട്ടുകാർ കടലിൽ ചാടി കരയിലേക്ക് എത്തിക്കുകയും ആയിരുന്നു .

Vasudev Inn

ഉടൻ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു.
ഒരുമനയൂർ ഇസ്ലാമിക്ക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്‌ ഇജാസ്. മാതാവ് തസ്‌നി. സഹോദരങ്ങൾ: ഇജിലാൽ, ഇസ്തിയാക്.