വത്സലൻ രക്തസാക്ഷി ഫണ്ടും തട്ടിയെടുത്തു.

Above Post Pazhidam (working)

ചാവക്കാട് : കൊല്ലപ്പെട്ട മുൻ ചാവക്കാട് നഗര സഭ ചെയർമാൻ കെ കെ വത്സലന്റെ പേരിൽ സി പി എം പിരിച്ച രക്ത സാക്ഷി ഫണ്ട് പാർട്ടി നേതാക്കൾ തട്ടിഎടുത്തതായിഡി സി സി സെക്രട്ടറി ഗോപപ്രതാപൻ ആരോപിച്ചു.  പാർട്ടി 75 ലക്ഷം പിരിച്ചെങ്കിലും തങ്ങൾക്ക് 35 ലക്ഷം രൂപ മാത്രമാണ് തന്നതെന്ന് വത്സലന്റെ മകൻ തന്നോട് പരാതി പെട്ടിരുന്നുവെന്നും ഗോപാ പ്രതാപൻ  പറഞ്ഞു.പണം കിട്ടാൻ ഇടപെടണം എന്ന് ആവശ്യപെട്ട്  പി കെ കുഞ്ഞാലികുട്ടിയുടെ അടുത്തും നിരഞ്ജൻ പോയിരുന്നതായും അദ്ദേഹം കൂട്ടി ചേർത്തു

Poonthanam
Rugmani 700-200

ചാവക്കാട് മുൻസിപ്പൽ വെസ്റ്റ് മേഖല യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽമുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഗോപപ്രതാപൻ. തിരുവത്ര പുത്തൻ കടപ്പുറത്ത് സംഘടിപ്പിച്ച കൺവെൻഷൻ മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എ റഷീദ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ കെ. നവാസ് അധ്യക്ഷത വഹിച്ചു. 

Vasudev Inn

അഡ്വ. മുഹമ്മദ് ഗസാലി, അരവിന്ദൻ പല്ലത്ത്, എച്ച്.എം നൗഫൽ, കെ.കെ ഹംസ കുട്ടി, നൗഷാദ് തെക്കുംപുറം, തേർളി അശോകൻ, കെ.എച്ച് ഷാഹുൽ ഹമീദ്,
ഫൈസൽ കാനാംപുള്ളി, പി.എം നാസർ, എം.എസ് ശിവദാസ്, പി.വി ബദറുദ്ദീൻ, അനിത ശിവൻ, വിജിത പ്രദീപ്, തനൂജ ഷാഫി, ടി.എസ് സനൂപ്, വി.എച്ച് സലീം, കെ.വി ലാജുദീൻ, ഷുക്കൂർ കോനാരത്ത്, സി.പി കൃഷ്ണൻ, രാജൻ പനക്കൽ, കെ.കെ സഫർഖാൻ, സി.കെ മൂസിൻ, പ്രദീപ് ആലിപ്പിരി, അഷറഫ് ബ്ലാങ്ങാട്, ടി.പി ഷൗക്കത്തലി എന്നിവർ സംസാരിച്ചു.