വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ ഭാഗമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിസാന്ദ്രമായി ആചരിച്ചു. പെസഹ വ്യാഴം ക്രൈസ്തവരുടെ വിശുദ്ധ വാരത്തിലെ ഒരു പ്രധാന ദിനമാണ്. യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും,വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓർമ്മയാണ് ഈ ദിവസം ആചരിക്കുന്നത്.

Poonthanam

രാവിലെ 7 മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങളിൽ ആഘോഷമായ ദിവ്യബലിക്ക് ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കാർമികത്വം നൽകി. അസി. വികാരി ഫാ നിതിൻ താഴത്ത് വചന സന്ദേശം നൽകി. ഫാ. മാത്യു തുണ്ടത്തിൽ MCBS, ഫാ. അഗസ്റ്റിൻ കുളപ്പുറം TOR എന്നിവർ സഹ കാർമ്മികരായി.തുടർന്ന് യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി കാണിച്ച എളിമയുടെ മാതൃക അനുസ്മരിച്ചുകൊണ്ട് കാൽകഴുകൽ ശുശ്രൂഷ നടത്തപ്പെട്ടു. ദിവ്യബലിക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.തുടർന്ന് ദിവ്യകാരുണ്യ ആരാധനക്ക് തുടക്കമായി.

Vasudev Inn

കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ രാവിലെ ആറുമണിക്ക് ദൈവാലയത്തിൽ കാൽ കഴുകൽ ശുശ്രൂഷ നടന്നു. വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ അൾത്താര ശുശ്രൂഷകരായ 12 ബാലന്മാരുടെ കാലുകൾ കഴുകി ചുംബിച്ചു. ആഘോഷമായ ദിവ്യബലിക്ക് . ഫാ. ഷാജി കൊച്ചുപുരയ്ക്കൽ കാർമികനായി. തുടർന്ന് ദൈവാലയത്തിൽ ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. പെസഹാചരണത്തിന് അസിസ്റ്റൻറ് വികാരി റവ. ഫാ. വിബി പുറത്തുകാരൻ, കൈകാരന്മാരായ അലക്സ് ചീരൻ, മനീഷ് സുരേഷ്, സോണി തോമസ്, ജോസി ചുങ്കത്ത് എന്നിവർ നേതൃത്വം നൽകി.

Rugmani 700-200

First Paragraph Jitesh panikar (working)

സെന്റ് ആന്റണീസ് ദേവാലയത്തിൽ . കാൽകഴുകൽ ശുശ്രൂഷക്കും വിശുദ്ധ കുർബാനക്കും വികാരി ഫാദർ സെബി ചിറ്റാറ്റുകര കാർമികനായി. നൂറുകണക്കിന് ഇടവക ജനങ്ങൾ ശുശ്രൂഷകളിൽ പങ്കെടുത്തു. ക്ലെലിയ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ റോസാ മരിയ, കൈക്കാരന്മാരായ ജോയ് ചെറുവത്തൂർ, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവിൽ, കുടുംബകൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ലോറൻസ് നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി.