പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ പോലിസ് റെയ്‌ഡ്‌

Above Post Pazhidam (working)

ചാവക്കാട്: തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചാവക്കാട് ഓഫീസില്‍ ക്രൈം ബ്രാഞ്ച് പരിശോധന. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തിനു മീതെയായി അടഞ്ഞുകിടക്കുന്ന ചാവക്കാട് ചേറ്റുവ റോഡിലുള്ള പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചാവക്കാട് ഓഫീസിലാണ് ക്രൈം ബ്രാഞ്ച് ഇക്കണോമിക് ഒഫന്‍സ് വിങ് റെയ്ഡ് നടത്തിയത്.

Poonthanam
Rugmani 700-200

ഓഫീസ് ജീവനക്കാരുടെയും നിക്ഷേപകരുടെയും സാന്നിധ്യത്തില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് റെയ്ഡ് ആരംഭിച്ചത്. വൈകീട്ട്്് അഞ്ച്്് വരെ പരിശോധന നീണ്ടു നിന്നു. 12 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം പ്രവാസികളില്‍നിന്നും നാട്ടുകാരില്‍നിന്നും വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. പണം നിക്ഷേപിച്ചവര്‍ക്ക് ആദ്യം പലിശ ലഭിച്ചിരുന്നെങ്കിലും പിന്നീട് പണമോ ലാഭവിഹിതമോ ലഭിച്ചില്ലെന്നാണ് പരാതി.

Vasudev Inn

വിവിധ പേരുകളില്‍ സംഘടനയുണ്ടാക്കി പണം തിരികെ കിട്ടാനുള്ള നിയമ പോരാട്ടത്തിലാണ് നിക്ഷേപകര്‍. ചാവക്കാട് ബ്രാഞ്ചില്‍ മാത്രം പണം നിക്ഷേപിച്ചവര്‍ ആയിരത്തോളം പേരുണ്ട് അയ്യന്തോള്‍, വെസ്റ്റ് ഫോര്‍ട്ട്, പാവറട്ടി, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, എടപ്പാള്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ കമ്പനിക്ക് ഓഫീസുകളുണ്ട്.