Post Header (woking) vadesheri

വാദ്യകലാ വിദ്യാലയ സുവർണ ജൂബിലി, വിളംബര ഘോഷയാത്ര നടത്തി

Above Post Pazhidam (working)

ഗുരുവായൂർ :  ദേവസ്വം വാദ്യകലാ വിദ്യാലയം സുവർണ ജൂബിലി ഫെബ്രുവരി 26 വ്യാഴാഴ്ച ആഘോഷിക്കും.. സുവർണ ജൂബിലി ആഘോഷത്തിൻ്റെ വിളംബരം കുറിച്ചുകൊണ്ടുള്ള ഘോഷയാത്ര നടന്നു. വൈകിട്ട് മഞ്ജുളാൽത്തറയിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്രയിൽ ദേവസ്വം ഭരണസമിതി അംഗം .സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ,

Poonthanam
Rugmani 700-200

ദേവസ്വം വാദ്യകലാ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ, അധ്യാപകർ, ദേവസ്വം ഉദ്യോഗസ്ഥർ, ഭക്തർ എന്നിവർ അണിനിരന്നു. പഞ്ചവാദ്യമുൾപ്പെടെയുള്ള വാദ്യങ്ങൾ അകമ്പടിയായി. കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിനു സമീപം വിളംബര ഘോഷയാത്ര അവസാനിച്ചു.

Vasudev Inn

സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും നടന്നു. ദേവസ്വം ഭരണസമിതി അംഗം  .സി .മനോജ് അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാറിന് നൽകിയാണ് ലോഗോയുടെ പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ ദേവസ്വം വൈദിക സാംസ്കാര പ0ന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി , ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി.രാധിക, അസി.മാനേജർ കെ.ജി.സുരേഷ് കുമാർ,പി.ആർഒ വിമൽ ജി നാഥ്, വാദ്യ വിദ്യാലയം പ്രിൻസിപ്പാൾ ടി വി ശിവദാസൻ, ചുവർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾഎം.നളിൻ ബാബു,ജ്യോതിദാസ് ഗുരുവായൂർ, ചവറ കണ്ണൻ എന്നിവർ സന്നിഹിതരായി