
ആലുവ ശിവരാത്രി, പ്രത്യേക ട്രെയിനുകൾ അനുവദിച്ചു.


കൊച്ചി: ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആലുവ ശിവക്ഷേത്രത്തിലെ ആഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണവുമായി റെയില്‍വെ. ഞായറാഴ്ച നടക്കുന്ന ആലുവ മഹാശിവരാത്രി ആഘോഷത്തിന് പ്രത്യേക ട്രെയിനും അധിക സ്റ്റോപ്പുകളുമാണ് അനുവദിച്ചിട്ടുള്ളത്.
ഞായറാഴ്ച നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന നിലമ്പൂര്‍ – കോട്ടയം എക്‌സ്പ്രസിന് (16325) അന്നേദിവസം മറ്റ് സ്റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ കൂടി സ്റ്റോപ് അനുവദിച്ചു. ഷൊര്‍ണ്ണൂര്‍ – തൃശ്ശൂര്‍ പാസഞ്ചര്‍ (56605) ആലുവ വരെ നീട്ടി. തൃശ്ശൂരില്‍ നിന്നും 23.13ന് പുറപ്പെടുന്ന വണ്ടി ഒല്ലൂര്‍ – 23.22, പുതുക്കാട് – 23.32, നെല്ലായി – 23.38, ഇരിങ്ങാലക്കുട – 23.45, ചാലക്കുടി – 23.53, ഡിവൈന്‍ നഗര്‍ – 23.57, കൊരട്ടി – 00.02, കറുകുറ്റി – 00.07, അങ്കമാലി – 00.15, ചൊവ്വര – 00.45ന് ആലുവയില്‍ എത്തുന്നതാണ്.
തിരിച്ച് ഫെബ്രുവരി 16 തിങ്കളാഴ്ച ആലുവയില്‍ നിന്നും രാവിലെ 5.15ന് പുറപ്പെടുന്ന 16609 തൃശ്ശൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസ്സ് ചൊവ്വര – 5.21, അങ്കമാലി – 5.28, കറുകുറ്റി – 5.33, കൊരട്ടി – 5.38, ഡിവൈന്‍ നഗര്‍ – 5.43, ചാലക്കുടി – 5.47, ഇരിഞ്ഞാലക്കുട – 5.56, നെല്ലായി – 6.03, പുതുക്കാട് – 6.09, ഒല്ലൂര്‍ – 6.18 തൃശ്ശൂരിലെത്തി, പതിവുപോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടുന്നതാണ്. അന്നേദിവസം ഈ വണ്ടി മുള്ളൂര്‍ക്കര, വള്ളത്തോള്‍ നഗര്‍ എന്നിവിടങ്ങളിലും നിര്‍ത്തുന്നതാണ്.
