Post Header (woking) vadesheri

മമ്മിയൂരിൽ മത്തവിലാസം കൂത്തോടെ ശിവരാത്രിക്ക് തുടക്കം

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു. ക്ഷേത്രത്തിനകത്ത് കലാമണ്ഡലം രാമചാക്യാരുടെ നേതൃത്വത്തിൽ ആരംഭിച്ച മത്തവിലാസം കൂത്തോടെ ആണ് ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചത്. ഇന്ന് രാവിലെ സൂത്രധാരൻ്റെ പുറപ്പാട് യോടെയായിരുന്നു കൂത്തിൻ്റെ ആരംഭം.

Poonthanam

സൂത്രധാൻ്റെ വേഷത്തിൽ കലാമണ്ഡലം സംഗീതും, മിഴാവിൽ രാമചന്ദ്രനും, പാട്ടിൽ ദേവി ഇരിങ്ങാലക്കുടയും, ഇടക്കയിൽ രാമചന്ദ്ര മാരാരും ആയിരുന്നു ഇന്നത്തെ കൂത്തിൽ തുടർന്നുള്ള രണ്ട് ദിവസങ്ങളിലും വൈകീട്ട് ദീപാരാധനക്ക് ശേഷം സൂത്രധാരൻ്റെ നിർവ്വഹണം, കാപാലി എന്നിവയും ഉണ്ടായിരുന്നു.

Vasudev Inn
Rugmani 700-200


13 – ന് വെള്ളിയാഴ്ച മുതൽ ക്ഷേത്രത്തിന് പുറത്ത് നടരാജ മണ്ഡപത്തിൽ ഭക്തി പ്രഭാഷണം, അഷ്ടപദി കച്ചേരി, കേരള കലാമണ്ഡലംഅവതരിപ്പിക്കുന്ന കിരാതം കഥകളി എന്നിവയും ശിവരാത്രി ദിവസം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാദേവനും, മഹാവിഷ്ണുവിനും ലക്ഷാർച്ചന മഹാദേവന് ഭസ്മാഭിഷേകം എന്നിവ നടക്കും.

പി.സി.സി. ഇളയതിൻ്റെ ഭക്തി പ്രഭാഷണം, നൃത്തനൃത്യങ്ങൾ, ഓട്ടൻ തുള്ളൽ,ഉച്ചക്ക് 1.30 ന് തിരുനടയ്ക്കൽ പഞ്ചവാദ്യം സമൂഹാർച്ചന രാത്രി ഗുരുവായൂർ ക്ഷേത്രകലാനിലയത്തിൻ്റെ ബാണയുദ്ധം കൃഷ്ണനാട്ടം കളി എന്നിവ ഉണ്ടായിരിക്കും. ശിവരാത്രി ദിവസം ക്ഷേത്രത്തിൽ വിപുലമായ പ്രസാദ ഊട്ടും ഉണ്ടായിരികും.

First Paragraph Jitesh panikar (working)