
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് വഞ്ചന ദിനം ആചരിച്ചു.

ചാവക്കാട് : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ചാവക്കാട് യൂണിറ്റ് കോർട്ട് സമുച്ചയത്തിന്റെ മുന്നിൽ വഞ്ചന ദിനം ആചരിച്ചു . അഭിഭാഷക ക്ഷേമ നിധി 20 ലക്ഷം രൂപയായി വർധിപ്പിച്ചെന്നും ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചത് ശുദ്ധ തട്ടിപ്പാണ് . കൊല്ലങ്ങളോളം ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് നിവേദനത്തിലൂടെയും സമര മുറകളിലൂടെയും ആവശ്യപ്പെടുന്ന വർധനവ് 10 കൊല്ലം ഭരിച്ച ഇടത് സർക്കാർ പുച്ഛിച്ച് തള്ളി .

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ഉള്ള സമയത്ത് പൊള്ളയായ പ്രഖ്യാപനങ്ങൾ നടത്തി അഭിഭാഷക സമൂഹത്തെ തന്നെ കബളിപ്പിച്ചിരിക്കുകയാണ് . മാത്രമല്ല ഘട്ടം ഘട്ടമായി മാത്രം വർധിപ്പിക്കുകയുള്ളൂ എന്നാണ് വ്യവസ്ഥ . സർക്കാരിന്റെ ഒരു പൈസയും അഭിഭാഷകർക്ക് തരണ്ട . അഭിഭാഷകരിൽ നിന്ന് ക്ഷേമ നീതി വകയിൽ പിരിച്ചെടുക്കുന്ന സംഖ്യകൾ ചിലവാക്കാതെ കെട്ടിക്കിടക്കുമ്പോൾ സർക്കാരിന്റെ വ്യാജ പ്രഖ്യാപനം തട്ടിപ്പാണ് . അഭിഭാഷക സമൂഹം ഇതിനെ പ്രതിഷേധിക്കുന്നു വഞ്ചന ദിനം യോഗം ഉദ്ഘാടനം ചെയ്ത ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ തേർളി അശോകൻ അഭിപ്രായപ്പെട്ടു .
സ്റ്റോബി ജോസ് അദ്ധ്യക്ഷത വഹിച്ചു . അഭിഭാഷകരായ ബിജു വലിയപറമ്പിൽ . ഫരിതബാനു, ഫ്രെഡി പയസ് , ഷീജ ജോസഫ് , എം വി ജോസ് എന്നിവർ പ്രസംഗിച്ചു
