Post Header (woking) vadesheri

തിരുവത്രയിൽ ക്ലബുകള്‍ തമ്മിലുള്ള സംഘര്‍ഷം, അഞ്ച് പേര്‍ അറസ്റ്റില്‍

Above Post Pazhidam (working)

ചാവക്കാട്: പുത്തന്‍കടപ്പുറം, ചീനിച്ചോട് മേഖലയിലെ രണ്ടു ക്ലബ്ബുകള്‍ തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്തു. കേരളോത്സവത്തില്‍ കിരീടം ലഭിച്ചതുമായി ബന്ധപ്പെട്ട് ക്രസന്റ്, ലിയോണ്‍ എന്നീ ക്ലബുകള്‍ തമ്മില്‍ കുറച്ചുകാലമായി തുടരുന്ന തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.

Poonthanam
Rugmani 700-200

ക്രസന്റ് ക്ലബിലെ അംഗങ്ങളായ ചീനിച്ചോട് സ്വദേശികളായ സവാദ്, ഷഫീര്‍ എന്നിവരെ ലിയോണ്‍ ക്ലബില്‍ പെട്ട പ്രതികള്‍ ഇരുമ്പുവടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം.

Vasudev Inn

തിരുവത്ര പുത്തന്‍കടപ്പുറം സ്വദേശികളായ അരയച്ചന്‍ വീട്ടില്‍ അനിത്(25), കിഴക്കകത്ത് നിഹാല്‍(23), ചാലില്‍ അബ്ദുല്‍ കഹാബ്(22), കാളീടകായില്‍ മുഹമ്മദ് ഹിലാല്‍(18), ആലുങ്ങല്‍ അബൂബക്കര്‍(37) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമല്‍, എസ്.ഐ. സജിത് മോന്‍, എഎസ്‌ഐ സാവിത്രീ അനൂപ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.