
ശബരിമല സ്വർണക്കൊള്ള, കോൺഗ്രസ് ധർണ സംഘടിപ്പിച്ചു.

ചാവക്കാട് : ശബരിമല സ്വർണ്ണക്കൊള്ളക്കെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽചാവക്കാട് താലൂക്ക് ഓഫീസിന് മുമ്പിൽ ധർണ നടത്തി . കെപിസിസി സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സി സി . ശ്രീകുമാർ ധർണ ഉൽഘാടനം ചെയ്തു.പാവർട്ടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി ജെ ചാർലി അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറിമാരായ എം വി ഹൈദർറലി സി എ സെബാസ്റ്റ്യൻ കെ ഡി വീരമണി സിഎൻ നൗഷാദ് എ അലവുദ്ദീൻ കെ വി ബാബു ഇർഷാദ് ചേറ്റുവ,നേതാക്കളായ സൂരജ് ഗുരുവായൂര് കെ വി ഷാനവാസ് കെ നവാസ് എച്ച് എം നൗഫൽ കെ ജെ ചാക്കോ കെ പി ഉദയൻ എം എസ് ശിവദാസ്,
കെ എച്ച് ഷാഹുൽഹമീദ് കെ വി സത്താർ സിന്റോ പാവർട്ടി ഒ കെ ആർ മണികണ്ഠൻ പി എ നാസർ ശ്രീധരൻ മക്കാലിക്കൽ ആന്റോ തോമസ് എന്നിവർ പ്രസംഗിച്ചു ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചു
