
റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ചാവക്കാട് : രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. നഗരസഭാ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ ദേശീയ പതാക ഉയർത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു.

വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. യതീന്ദ്രദാസ്, ലിഷാ മത്രംകോട്ട്, സുബൂറ, വിദ്യാഭ്യാസ-കലാകായിക കാര്യ സ്റ്റാൻഡിങ് കെ. പി. രഞ്ജിത്ത് കുമാർ കെ എച്ച് സലാം എന്നിവർ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് സ്വച്ഛ് സർവേക്ഷൺ 2025-26 ഭാഗമായി നടന്ന ശുചിത്വ പ്രതിജ്ഞയ്ക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി. നേതൃത്വം നൽകി.. ജനപ്രതിനിധികൾ, നഗരസഭാ ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
