Post Header (woking) vadesheri

സാന്ത്വന പരിചരണ ദിനാചരണവും രോഗീ-ബന്ധു കുടുംബ സംഗമവും

Above Post Pazhidam (working)

ചാവക്കാട്  : നഗരസഭയും ചാവക്കാട് താലൂക്ക്  ആശുപത്രിയും സംയുക്തമായി സാന്ത്വന പരിചരണ ദിനാചരണവും രോഗീ-ബന്ധു കുടുംബ സംഗമവും സംഘടിപ്പിച്ചു. ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ നടന്ന പരിപാടി ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു.

Ambiswami restaurant

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച് അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ്കുമാർ എ. റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ  കെ.എച്ച് സലാം,  പി. യതീന്ദ്രദാസ്, ലിഷ മത്രംകോട്ട് ,  സഫൂറ ബക്കർ,  കെ.പി രഞ്ജിത്ത് കുമാർ, തുടങ്ങിയവർ ചടങ്ങിൽ  സംസാരിച്ചു.

Second Paragraph  Rugmini (working)

താലൂക്ക് ആശുപത്രി
ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ കെ. നന്ദി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് ശേഷം സുനി തൊഴിയൂർ നയിച്ച നാടൻപാട്ടും, പാവറട്ടി സാൻ ജോസ് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, പാലയൂർ ആലപ്പാട്ട് അമ്മ ടീം അവതരിപ്പിച്ച വീരനാട്യവും,വിവിധ കലാപരിപാടികളും അരങ്ങേറി.

ജനപ്രതിനിധികൾ, ആശാപ്രവർത്തകർ, താലൂക്ക് ആശുപത്രി ജീവനക്കാർ, രോഗികളും അവരുടെ കുടുംബാംഗങ്ങളും തുടങ്ങി നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.

Third paragraph