
അടാട്ട് നിവാസികൾക്ക് അമലയിൽ സൗജന്യ നിരക്കിൽ ചികിത്സ.

തൃശൂർ : . ഇനി അടാട്ട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ നിവിരക്കിൽ അമല ആശുപത്രിയിൽ
ചികിത്സ ലഭിക്കും.

അനിൽ അക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയതിന് ശേഷം അമല ഹോസ്പിറ്റൽ ഡയറക്ടർ ജൂലിയസ് അറയ്ക്കൽ സിഎംഐ, ജോയിൻ്റ് ഡയറക്ടർ ഡെൽജോ പുത്തൂർ സിഎംഐ, തുടങ്ങിയ അമല ആശുപത്രിയിലെ അച്ചന്മാരുമായി നടത്തിയ ചർച്ചയിലാണ് ഈ സന്തോഷകരമായ വാഗ്ദാനം അമല
അടാട്ട് പഞ്ചായത്തിന്
നൽകിയത്.
അമല ആശുപത്രിയിൽ ജനറൽ വാർഡിൽ പ്രവേശിക്കുന്ന അടാട്ട് ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് ഫാർമസി ബിൽ ഒഴികെ വരുന്ന ബില്ലുകൾക്ക്
35 ശതമാനമാനം കിഴിവ് ലഭിക്കും.

ഈ ആനുകൂല്യം ലഭിക്കുന്നതിനായി റേഷൻ കാർഡിൻ്റെ കോപ്പി സഹിതം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ശുപാർശ സഹിതമുള്ള പ്രത്യേക ഫോമിൽ അപേക്ഷ നൽകിയാൽ അമല ആശുപത്രി ഓരോ വ്യക്തിക്കും അമല ആശുപത്രി ഹെൽത്ത് കാർഡ് അനുവദിക്കും.
ഓരോ വർഷവും ഈ കാർഡ് പുതുക്കണം. ഫെബ്രുവരി ഒന്ന് മുതൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ മുഖേനെ ഫോം വിതരണം ചെയ്യുന്നതാണ്.
മാർച്ച് ആദ്യവാരം
മുതൽ ഈ സംരംഭം നിലവിൽ വരും.
